Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
സ്റ്റോക്ക് ഓണ്‍ ട്രെന്റ് എസ് എന്‍ ഡി പി ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍; ഓണാഘോഷം ഗുരുദേവ ജയന്തി ദിനത്തില്‍
Text By: Team ukmalayalampathram
സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേന്ദ്രമാക്കിയുള്ള എസ് എന്‍ ഡി പി ശാഖ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. മുരളി ഗോപാല്‍ സുരേഷ് ബാബു പ്രസിഡന്റ്- അനീഷ് അശോകന്‍, സെക്രട്ടറി മനേഷ് മോഹനന്‍, വൈസ് പ്രസിഡന്റ് സതീഷ്, ബിബിന്‍ ബാബു , ജോ സെക്രട്ടറി രഞ്ജിത്ത് രാജ്,ഷിബു നാരായണ വിലാസം, വനിതാ സംഘം കണ്‍വീനര്‍ കൃതി സതീഷ്, ജോ:കണ്‍വീനര്‍ഷ പ്രീയ ഷിബു, കലാ വിഭാഗം കണ്‍വീനര്‍ രമ്യ മിഥുന്‍,മലയാളം മിഷന്‍ കോഡിനേറ്റര്‍ അഡ്വ:സനല്‍ ഭാര്‍ഗ്ഗവന്‍. മനുഷ്യനെ കാര്‍ന്നു തിന്നുന്ന ജാതിമത ചിന്തകള്‍ക്കതീതമായിഒരു ജാതിഒരു മതം ഒരുദൈവം എന്നശ്രീനാരായണ ഗുരുവിന്റ മഹത്തായ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേന്ദ്രമാക്കിയുള്ള എസ് എന്‍ ഡി പി ശാഖ. 2023 ഓണാഘോഷം ഗുരുദേവ ജയന്തി ദിനത്തില്‍ ആഗസ്റ്റ് 31 ന് നടത്തുവാന്‍ തീരുമാനിച്ചു.ശാഖയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രാര്‍ത്ഥന മാസത്തില്‍ ഒരിക്കല്‍ തന്നെ തുടരും.പ്രവര്‍ത്തന മീറ്റിംഗും ഉണ്ടാകും,സംഘടനയുടെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബ അംഗങ്ങള്‍ ഒരുമിച്ചൊരു യാത്രയും തീരുമാനിച്ചു.


നാട്ടിലെ പോലെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ രൂപീകരിച്ചു തുടങ്ങിയിട്ടുള്ള എസ് എന്‍ ഡി പി ശാഖകളെ പോലെ 2018 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേന്ദ്രമാക്കി സജീവമായി പ്രവര്‍ത്തിക്കുന്ന ശാഖയുടെ പുതിയ ഭാരവാഹികളെയും തുടര്‍ പരിപാടികളും തീരുമാനിച്ചു.നൂറിലേറെ അംഗങ്ങള്‍ ഉള്ള ശാഖയുടെ അഭിപ്രായ ഐക്യം സൗഹൃദവുമാണ് ശാഖയുടെ പിന്‍ബലം.ശാഖയുടെ വാര്‍ഷിക മീറ്റിംഗും പ്രാര്‍ത്ഥനയും സൗഹൃദ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന തരത്തില്‍ ഉള്ള നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്.
ശാഖയില്‍ അംഗത്വം എടുക്കാന്‍ whatsaapp message അനീഷ് അശോകന്‍ (പ്രസിഡന്റ് )07885648635 മാനേഷ് മോഹനന്‍ (സെക്രട്ടറി ) :07831 306116,
 
Other News in this category

 
 




 
Close Window