Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ഓഫ് ദിവസം പിരിച്ചുവിട്ട യുവതിക്ക് 28 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ യുകെ കോടതി വിധി
reporter

ലണ്ടന്‍: ഓഫ് ദിവസം പിരിച്ചുവിട്ട സ്ത്രീക്ക് ഏകദേശം 28 ലക്ഷം രൂപ (25,000 പൗണ്ട്) നല്‍കാന്‍ വിധിച്ച് യുകെയിലെ കോടതി. കേസ് പരിഗണിച്ച എംപ്ലോയ്മെന്റ് ട്രൈബ്യൂണലിന്റേതാണ് വിധി. ഡെര്‍മലോജിക്ക യുകെയില്‍ ജോലി ചെയ്തിരുന്ന ജോവാന്‍ നീലിനെയാണ് അവരുടെ ഓഫ് ദിവസം ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. കേസ് പരിഗണിക്കവേ എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ പറഞ്ഞത്, ഒരിക്കലും ഇത്തരത്തില്‍ ഒരു സ്ഥാപനം ജീവനക്കാരിയെ പിരിച്ചുവിടരുതായിരുന്നു എന്നാണ്. അവരുടെ തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു എന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ജോലിയില്‍ നിന്നും ഇത്തരത്തില്‍ പിരിച്ചുവിട്ടത് നീലിന്റെ മാനസികാരോഗ്യനില വഷളാക്കിയതായി സൗത്ത് ലണ്ടനിലെ ക്രോയ്ഡണിലുള്ള ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ അവര്‍ മാനസികാരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. മൈക്രോസോഫ്റ്റ് ടീം മീറ്റിംഗിലൂടെയാണ് പിരിച്ചുവിടുന്നു എന്ന വിവരം പുറത്ത് വിട്ടത്. അതിനാല്‍ തന്നെ ഇതേക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ എച്ച് ആറിനോട് ചോദിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല.

ഷോര്‍ട്ട് നോട്ടീസ് പിരിയഡും മീറ്റിംഗിനെ കുറിച്ചുള്ള അറിയിപ്പിന്റെ തലക്കെട്ടും വ്യക്തമായിരുന്നില്ല എന്നും മീറ്റിംഗ് അവരുടെ അവധി ദിനമാണ് നടന്നത് എന്നും പറയുന്നു. മാനേജര്‍ ഇയാന്‍ വൈറ്റും മറ്റൊരു എക്‌സിക്യൂട്ടീവുമാണ് മീറ്റിംഗില്‍ ഉണ്ടായത്. പിരിച്ചുവിട്ട വിവരം അറിഞ്ഞതോടെ നീല്‍ ആകെ ഷോക്കിലായിപ്പോയി. 2022 നവംബറിലാണ് നീലിനെ പിരിച്ചുവിട്ടത്. 2022 ജനുവരിയില്‍ തന്നെ അവര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആഴ്ചയില്‍ രണ്ട് ദിവസം വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവാദം ചോദിച്ചെങ്കിലും കിട്ടിയിരുന്നില്ല. പലപ്പോഴും നീല്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നതായും പറയുന്നു. സിക്ക് ലീവുകള്‍ കുറവായതിനാല്‍ അതെടുക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പരോക്ഷമായ ലിംഗ വിവേചനമാണ് നീലിന് നേരെ നടന്നത് എന്നും എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. അതേസമയം മറ്റൊരാള്‍ ജോലി വിട്ടതിനെ തുടര്‍ന്ന് നീലിനെ ജോലിയില്‍ നിലനിര്‍ത്തേണ്ടി വരികയും ചെയ്തു.

 
Other News in this category

 
 




 
Close Window