Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
കുഞ്ഞ് അപ്പാര്‍ട്ട്‌മെന്റില്‍ കൊച്ചുകുഞ്ഞുമായി താമസിക്കുന്ന യുവതി
reporter

ലണ്ടന്‍: ചിലര്‍ക്ക് ഇടുങ്ങിയ, ചെറിയ വീടുകളില്‍ താമസിക്കുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍, വലിയ നഗരങ്ങളിലെ ഇടുങ്ങിയ മുറികളില്‍ തങ്ങളുടെ കൊച്ചുകുട്ടികളുമായി കഴിയുന്ന അമ്മമാരോട് വീഡിയോയിലൂടെ തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ പറയുകയാണ് ഈ യുവതി. സെന്‍ട്രല്‍ ലണ്ടനില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ സ്ത്രീയാണ് താനും ഭര്‍ത്താവും ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ തങ്ങളുടെ 7 മാസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്തുന്നതിനെ കുറിച്ച് പറയുന്നത്. താനത് ആസ്വദിക്കുന്നുവെന്നും അതിന്റെ കാരണങ്ങളും കൂടി അവര്‍ തന്റെ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. നടാഷ എന്ന യുവതിയാണ് ഇത്തരം ചെറിയ വീടുകളില്‍ താമസിക്കുന്നതിന്റെ നല്ല വശങ്ങളെ കുറിച്ച് കൂടി പറഞ്ഞുകൊണ്ട് വീഡിയോ ചെയ്തിരിക്കുന്നത്. നടാഷ പറയുന്നത്, ഇങ്ങനെ ചെറിയ അപാര്‍ട്‌മെന്റില്‍ കുട്ടിയുമായി താമസിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട് എന്നാണ്.

സ്ഥലപരിമിതി കാരണം, വീട്ടിലേക്ക് ഓരോ സാധനങ്ങളും സൂക്ഷിച്ചേ വാങ്ങൂ എന്നാണ് നടാഷ പറയുന്നത്. അതിനാല്‍ തന്നെ അതിനുള്ള കാശും ലാഭിക്കാം പിന്നെ എന്തെങ്കിലും പറ്റിയാല്‍ നന്നാക്കുന്നതിനുള്ള കാശും ലാഭിക്കാം. മാത്രമല്ല, ഈ പണം ഉപയോഗിച്ച് ഫാമിലി വെക്കേഷന് പോവുകയോ, മറ്റെന്തെങ്കിലും വാങ്ങുകയോ ചെയ്യാം എന്നും അവള്‍ പറയുന്നു. അധികം സ്ഥലമില്ലാത്തതിനാല്‍ തന്നെ എല്ലാം വൃത്തിയാക്കി വയ്‌ക്കേണ്ടതിന്റെ ആവശ്യകത ഇത്തരം വീടുകള്‍ക്കുണ്ട്. അതിനാല്‍ എപ്പോഴും വീട് വൃത്തിയായി ഇരിക്കുമെന്നും അവള്‍ പറയുന്നു. അതുപോലെ ചെറിയ വീടായതിനാല്‍ എപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അരികില്‍ തന്നെ നാമുണ്ടായിരിക്കും എന്നും വളരെ പെട്ടെന്ന് കുഞ്ഞുങ്ങള്‍ക്ക് അടുത്തെത്താം എന്നും അവള്‍ പറയുന്നു. മാത്രമല്ല, കുറച്ച് സ്ഥലമേ ഉള്ളൂ എന്നതിനാല്‍ വീട്ടില്‍ എല്ലാവരും ഒരുമിച്ച് തന്നെ ഉണ്ടായിരിക്കും എന്നാണ് നടാഷ പറയുന്നത്. വലിയ വീടുകള്‍ക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാല്‍, തന്നെപ്പോലെ ചെറിയ അപാര്‍ട്‌മെന്റുകളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത് എന്നും അവള്‍ പറഞ്ഞു. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ചെറിയ അപാര്‍ട്‌മെന്റുകളില്‍ താമിക്കുന്ന പലരും ഈ വീഡിയോയ്ക്ക് അവളോട് നന്ദി പറഞ്ഞിട്ടുണ്ട്.




 
Other News in this category

 
 




 
Close Window