ഓക്‌സ്ഫഡ്: ബ്രിട്ടനിലെ ഓക്‌സ്ഫഡ് ആസ്ഥാനമായുള്ള റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡി ഫോര്‍ ജേണലിസത്തിന്റെ ഡയറക്ടറായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക മിതാലി മുഖര്‍ജിയെ (45) നിയമിച്ചു. ഡയറക്ടറായിരുന്ന റാസ്മുസ് നീല്‍സന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2024 ഒക്ടോബര്‍മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആക്ടിങ് ഡയറക്ടറായിരുന്നു അവര്‍. 2022 സെപ്റ്റംബര്‍മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ പരിശീലനപരിപാടികളുടെ നേതൃത്വം മിതാലിക്കായിരുന്നു. ഹരിയാണക്കാരിയാണ്.സാമ്പത്തികപത്രപ്രവര്‍ത്തകയായ അവര്‍ 'ദ വയര്‍', 'മിന്റ്' എന്നിവയുടെ കണ്‍സള്‍ട്ടിങ് ബിസിനസ് എഡിറ്ററാണ്. സിഎന്‍ബിസി ടിവി 18, ടിവി ടുഡേ, ദൂരദര്‍ശന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീവ്‌നിങ് ഫെലോഷിപ്പ് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.