Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുകെ ഹിദ്രോഗ വിദഗ്ധന്റെ ഡോക്ടര്‍ ദുരുപയോഗം ചെയ്തു, ഏഴു പേര്‍ക്ക് ദാരുണാന്ത്യം
reporter

ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച ഏഴ് പേര്‍ മരിച്ചു. വ്യാജ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ദാമോ ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധനായി ചികിത്സ നടത്തിയ നരേന്ദ്ര യാദവിന്റെ തട്ടിപ്പാണ് പുറത്തുവന്നത്. യുകെയില്‍ നിന്നുള്ള ഡോക്ടര്‍ നരേന്ദ്ര ജോണ്‍ ക്യാമ് എന്ന വ്യാജേനെയാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഹൃദ്രോഗ വിദഗ്ധന്‍ എന്ന വ്യാജേന ഇയാള്‍ ആശുപത്രിയില്‍ നിരവധി ശാസ്ത്രക്രിയകള്‍ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് മരണപ്പെട്ട ഏഴുപേരും. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു മിഷനറി ആശുപത്രിയിലാണ് നരേന്ദ്ര യാദവ് ജോലി ചെയ്തിരുന്നത്.

ഈ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (NHRC) ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 'ഡോ. എന്‍ ജോണ്‍ കാമ്' എന്ന പേര് ഉപയോഗിക്കുന്ന ഒരാള്‍ വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടുകയും പരിശീലനം നേടുകയും ചെയ്തതായി സ്വയം അവകാശപ്പെടുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ വ്യക്തിയുടെ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. രോഗികളെ തെറ്റിദ്ധരിപ്പിക്കാന്‍ യുകെയിലെ പ്രശസ്ത ഹൃദ്രോഗവിദഗ്ധനായ പ്രൊഫസര്‍ ജോണ്‍ കാമ്മിന്റെ പേര് ഇയാള്‍ ദുരുപയോഗം ചെയ്തു. ഇയാളുടെ തെറ്റായ ചികിത്സ കാരണമാണ് രോഗികള്‍ മരിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. മിഷനറി ആശുപത്രി പ്രധാനമന്ത്രി ആയുഷ്മാന്‍ യോജനയുടെ കീഴിലാണ് വരുന്നത്. അതിനാല്‍ സര്‍ക്കാര്‍ പണവും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window