ലണ്ടന്‍: ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടന്‍ സന്ദര്‍ശിക്കുന്ന തങ്ങളുടെ രാജ്യത്തെ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലണ്ടനിലെ റഷ്യന്‍ എംബസി. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് റഷ്യന്‍ എംബസി ചൂണ്ടിക്കാണിച്ചു. സാമ്പത്തിക വെല്ലുവിളികളും കുടിയേറ്റ പ്രതിസന്ധിയുമാണ് കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിന് കാരണമെന്ന് എംബസി അറിയിച്ചു.കോവിഡ് -19 പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ നീക്കിയതിനുശേഷം ബ്രിട്ടീഷ് തലസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ സ്ഥിരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ലോക്കല്‍ പോലീസ് ട്രാക്ക് ചെയ്ത ഡാറ്റ വ്യക്തമാക്കുന്നു. 2024 അവസാനത്തോടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 'മോഷണം' വിഭാഗത്തില്‍ മാത്രം കുറ്റകൃത്യങ്ങളുടെ എണ്ണം ഏകദേശം 40 ശതമാനമാണ് വര്‍ദ്ധിച്ചത്. ലണ്ടനില്‍ ജീവിതച്ചെലവ് പ്രതിസന്ധിയും കുടിയേറ്റക്കാരുടെ വന്‍തോതിലുള്ള ഒഴുക്കും കാരണം മോഷണത്തിനായി കത്തി, ആസിഡ് എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, ഇത് ഇപ്പോള്‍ പതിവ് സംഭവങ്ങളായി മാറിയിരിക്കുന്നുവെന്നും റഷ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു .
ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ 'ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമായേക്കാമെന്നും എംബസി മുന്നറിയിപ്പ് നല്‍കി , മിക്ക മൊബൈല്‍ ഫോണ്‍ മോഷണ കേസുകളും സാധാരണയായി മധ്യ ലണ്ടനിലെ വിനോദസഞ്ചാര മേഖലകളിലാണ് രേഖപ്പെടുത്തുന്നതെന്ന് എംബസി കൂട്ടിച്ചേര്‍ത്തു. മെട്രോപൊളിറ്റന്‍ പോലീസ് സര്‍വീസിന്റെ ക്രൈം ഡാഷ്‌ബോര്‍ഡ് അനുസരിച്ച്, തലസ്ഥാനത്തെ 32 ബ്യൂറോകളിലുമായി മോഷണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പോലീസ് ആകെ 330,989 മോഷണങ്ങള്‍ രജിസ്റ്റര്‍ ചെയ്തു, 2023 ലും 2022 ലും യഥാക്രമം 282,074 ഉം 242,698 ഉം ആയിരുന്നു ഇത്. ഉയര്‍ന്ന വേതനമോ ക്ഷേമമോ ഉള്ള രാജ്യമല്ല ബ്രിട്ടണ്‍ എന്നും, ഇതുമൂലം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വളരെ കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് പറയുന്നു. ബ്രിട്ടണിലെ കുറഞ്ഞ വേതനവും ഉയര്‍ന്ന ജീവിത ചെലവുമാണ് മോഷണങ്ങളും കുറ്റകൃത്യങ്ങളും ലണ്ടനില്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പൊലീസ് ഡിപ്പാര്‍ട്ട്മെന്റും ശരിവെയ്ക്കുന്നത്. അതേസമയം, വര്‍ഷങ്ങളായി ബ്രിട്ടണ്‍ നിയമവിരുദ്ധ കുടിയേറ്റവുമായി പൊരുതുകയാണ്, തുടര്‍ച്ചയായ പ്രധാനമന്ത്രിമാര്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുണ്ടെങ്കിലും അതിന് കാര്യമായ ഫലം കാണുന്നില്ല.