Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
സമാധാന ചര്‍ച്ചയില്‍ പുടിന്റെ പിന്‍മാറ്റം, പ്ലാന്‍ ബി പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടന്‍
reporter

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയ്‌നുമായുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍, തന്റെ 'പ്ലാന്‍ ബി'യെക്കുറിച്ചുള്ള പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവര്‍ക്കൊപ്പം സ്റ്റാര്‍മറും ശനിയാഴ്ച വെര്‍ച്വല്‍ യോഗത്തില്‍ 'ഇഷ്ടമുള്ളവരുടെ സഖ്യം' അല്ലെങ്കില്‍ (യുക്രെയ്നൊപ്പം എന്തിനും കൂടെ നില്‍ക്കുന്നവരുടെ സഖ്യം) പങ്കെടുത്തു. യോഗത്തില്‍, പുടിനോട് തന്റെ 'യുക്തിരഹിതമായ' ആവശ്യങ്ങള്‍ ഉപേക്ഷിക്കാനും സമാധാനത്തിന് പ്രതിജ്ഞാബദ്ധരാകാന്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെടുകയും ചെയ്തു. 'തോക്കുകളെയും ആയുധങ്ങളെയും നിശബ്ദമാകാന്‍ അനുവദിക്കൂ' എന്നും അദ്ദേഹം റഷ്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ 'ഏറ്റവും മോശം സാഹചര്യത്തിനുള്ള' സ്റ്റാര്‍മറിന്റെ 'പ്ലാന്‍ ബി' എന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സ്റ്റാര്‍മറിനോട് ചോദിച്ചു. പുടിന്‍ തന്റെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയോ ചര്‍ച്ചാ മേശയിലേക്ക് വരാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ എന്തുചെയ്യുമെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്. സമാധാന ചര്‍ച്ചകള്‍ തകര്‍ന്നാലും യുക്രെയ്‌നെ ശക്തമായ ഒരു സ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്നതിന് 'സന്നദ്ധതയുള്ളവരുടെ ഒരു സഖ്യം' അതിനാണ് തയ്യാറെടുക്കുന്നതെന്നാണ് സ്റ്റാര്‍മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

യുക്രെയ്നിന്റെ സ്വന്തം പ്രതിരോധ സംവിധാനങ്ങളും സായുധ സേനകളും തങ്ങള്‍ ശക്തമായി കെട്ടിപ്പടുക്കുമെന്നും, സമാധാന ഉടമ്പടി ഉണ്ടായാല്‍ കരയിലും കടലിലും ആകാശത്തും യുക്രെയ്നെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിന് 'എന്തിനും യുക്രെയ്ന്റെ കൂടെനില്‍ക്കുന്ന സഖ്യമായി' തങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് പുടിന് ചര്‍ച്ചയ്ക്ക് വരേണ്ടി വരുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. 'ഒരു സമാധാന കരാറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതിനും യുക്രെയ്‌നിന്റെ ഭാവി സുരക്ഷ ഉറപ്പാക്കുന്നതിനുമായി അതിശക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി' വ്യാഴാഴ്ച (മാര്‍ച്ച് 20) സൈനിക മേധാവികള്‍ ഒരു യോഗം ചേരുമെന്ന് സ്റ്റാര്‍മര്‍ വെളിപ്പെടുത്തി.

 
Other News in this category

 
 




 
Close Window