Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
വിമാനയാത്രയ്ക്കിടെ പാസ്ത കഴിച്ച യുകെ പൗരന്‍ ആറു മണിക്കൂറിനിടെ 30 തവണ ഛര്‍ദ്ദിച്ചു
reporter

ലണ്ടന്‍: വിമാനയാത്രക്കിടെ പാസ്ത കഴിച്ച 27 കാരനായ ബ്രിട്ടിഷ് യാത്രക്കാരന്‍ ആറ് മണിക്കൂറിനിടെ 30 തവണ ഛര്‍ദ്ദിച്ചു. ഇത്തിഹാദ് വിമാനത്തില്‍ മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബി വഴി ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ കാമറോണ്‍ കല്ലാഘനാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. വിമാനത്തില്‍ നിന്ന് 'ടുമാറ്റോ ചീസി ചിക്കന്‍ പാസ്ത' കഴിച്ചതാണ് ഛര്‍ദ്ദിക്ക് കാരണമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യാത്രയ്ക്ക് മുന്‍പ് എഗ് സാന്‍ഡ്വിച്ച് കഴിച്ചിരുന്നെങ്കിലും വിമാനം അഞ്ച് മണിക്കൂര്‍ വൈകിയതിനാല്‍ കാബിന്‍ ക്രൂ നല്‍കിയ പാസ്ത കഴിക്കുകയായിരുന്നു. പാസ്ത കഴിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ദുര്‍ഗന്ധം അനുഭവപ്പെട്ടു. അല്‍പസമയം കഴിഞ്ഞപ്പോള്‍ വയറുവേദനയും അസ്വസ്ഥതയും ആരംഭിച്ചു. രണ്ട് തവണ വയറിളക്കമുണ്ടായി. വിമാനയാത്രയിലുടനീളം 30 തവണ ഛര്‍ദ്ദിച്ചെന്ന് കാമറോണ്‍ പറഞ്ഞു.

അബുദാബിയില്‍ വിമാനമെത്തിയപ്പോള്‍ അവശനായ കാമറോണിനെ വീല്‍ചെയറില്‍ മെഡിക്കല്‍ മുറിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്ക് ശേഷമാണ് പിന്നീട് ബാങ്കോക്കിലേക്ക് പോകാന്‍ കഴിഞ്ഞത്. ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതാണ് ഭക്ഷണം ചീത്തയാകാന്‍ കാരണമെന്ന് കാമറോണ്‍ ആരോപിച്ചു. എന്നാല്‍ വിമാനത്തിലെ ഭക്ഷണം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിട്ടില്ലെന്നാണ് ഇത്തിഹാദ് അധികൃതരുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എല്ലാ വിമാനങ്ങളിലെയും ഭക്ഷണം ശരിയായ രീതിയിലാണ് സൂക്ഷിക്കുന്നതെന്നും കമ്പനി വക്താവ് വിശദീകരിച്ചു. കാമറോണ്‍ സഞ്ചരിച്ച വിമാനത്തിലെ മറ്റു യാത്രക്കാര്‍ക്ക് ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window