ലണ്ടന്‍: ജോലിക്ക് വേണ്ടി നൂറ് കണക്കിന് അപേക്ഷകളയ്ക്കുകയും അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്ത് നിരാശയായിരിക്കുകയായിരുന്നു സോഫി വാര്‍ഡ് എന്ന യുവതി. ഒടുവില്‍ ആറ്റുനോറ്റ് ഒരു ജോലി കിട്ടി. എന്നാല്‍, ആ ജോലിയില്‍ 10 മിനിറ്റ് തികച്ചുമാക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നാണ് യുവതി പറയുന്നത്. news.com.au എഴുതുന്നത് പ്രകാരം 32 -കാരിയായ യുവതിക്ക് ഒടുവില്‍ ജോലി കിട്ടിയത് കുട്ടികളെ നോക്കുന്ന ഒരു സ്ഥാപനത്തിലാണ്. കുട്ടികളുടെ കരച്ചില്‍ തനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല എന്നും അതിനാലാണ് ആ ജോലി ഉപേക്ഷിച്ചത് എന്നുമാണ് യുവതി പറയുന്നത്. യുകെയില്‍ നിന്നുള്ള സോഫി വാര്‍ഡ് സോഷ്യല്‍ മീഡിയയിലാണ് തന്റെ അനുഭവം പങ്കുവച്ചത്. താന്‍ ഒരുപാട് ?ഗ്രോസറി ചെയിനുകളില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍, എവിടെയും ജോലി കിട്ടിയില്ല. മാത്രമല്ല, നിരവധി റീടെയില്‍ ഷോപ്പുകളിലും താന്‍ റെസ്യൂമെ നല്‍കി. എന്നാല്‍, അവിടുത്തെ അവസ്ഥയും മോശമായിരുന്നില്ല. അവിടെയും തനിക്ക് ജോലി കിട്ടിയില്ല. പല ജോലിക്കും ഇന്റര്‍വ്യൂവിന് പോകും. എന്നാല്‍, ആദ്യ റൗണ്ടുകള്‍ കഴിഞ്ഞാല്‍ പിന്നെ ആരും തന്നെ വിളിക്കാറില്ല എന്നാണ് സോഫി വാര്‍ഡ് പറയുന്നത്.
അങ്ങനെയാണ്, ഒടുവില്‍ ചൈല്‍ഡ്‌കെയര്‍ മേഖലയില്‍ ഒരു കൈ നോക്കാമെന്ന് വച്ചത്. എന്നാല്‍, അവിടെ കുട്ടികള്‍ കൂട്ടത്തോടെ കരയുന്നത് കേട്ടതോടെ 10 മിനിറ്റില്‍ കൂടുതല്‍ അവിടെ നില്‍ക്കാന്‍ തനിക്ക് കഴിഞ്ഞില്ല. അപ്പോള്‍ തന്നെ അവിടെ നിന്നും താന്‍ ആ ജോലി ഉപേക്ഷിച്ച് ഇറങ്ങി എന്നാണ് യുവതി പറയുന്നത്. ഭക്ഷണം കൊണ്ടുപോയ പാത്രം പോലും എടുക്കാതെയാണ് ഇറങ്ങിയത് എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. അതില്‍ മിക്കവരും പറയുന്നത്, ചൈല്‍ഡ്‌കെയര്‍ എല്ലാവര്‍ക്കും സാധിക്കുന്ന ജോലിയല്ല. അതിന് പ്രത്യേകം കഴിവ് വേണം എന്നാണ്. യുവതിക്ക് അത് പറ്റില്ലെങ്കില്‍ അവളത് ഉപേക്ഷിച്ചത് നന്നായി എന്നും പലരും അഭിപ്രായപ്പെട്ടു.