ലണ്ടന്‍: മുംബൈ ഇന്ത്യന്‍സിന്റെ (എം ഐ) ഉടമസ്ഥരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സഹസ്ഥാപനമായ റൈസ് വേള്‍ഡ് വൈഡിലൂടെ, ലണ്ടന്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിള്‍ ക്രിക്കറ്റ് ടീമിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നതായി അറിയിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) ദ ഹണ്‍ഡ്രഡിലെ ഒരു ഫ്രാഞ്ചൈസിയാണ് ഓവല്‍ ഇന്‍വിന്‍സിബിള്‍സ്. ഓഹരി വാങ്ങല്‍ പൂര്‍ത്തിയാക്കുന്നതിന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
''ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെ ഞങ്ങളുടെ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനകരമായ ഒരു പ്രത്യേക നിമിഷമാണ്,'' എന്ന് എംഐയുടെ ഉടമയും റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി പറഞ്ഞു. ഈ പങ്കാളിത്തം പൂര്‍ത്തിയാകുമ്പോള്‍ പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകളുള്ള ഒരു ആഗോള ക്രിക്കറ്റ് ശക്തിയായി എം ഐ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നു.