Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ഫിലിം സ്‌കൂളില്‍ പഠനവിഷയമായി മമ്മൂട്ടിയുടെ ഭ്രമയുഗം
reporter

ലണ്ടന്‍: മികച്ച സിനിമകള്‍ക്ക് ഭാഷയുടേതായ അതിര്‍വരമ്പുകളൊന്നുമില്ല. പണ്ട് ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലൂടെയും ടെലിവിഷനിലൂടെയും ഡിവിഡികളിലൂടെയുമായിരുന്നു സിനിമകള്‍ ആഗോളതരത്തില്‍ സഞ്ചരിച്ചിരുന്നതെങ്കില്‍ ഒടിടിയുടെ വരവോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇപ്പോഴികാ ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്‌കൂളില്‍ മലയാള ചിത്രം ഭ്രമയുഗം മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വീഡിയോ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്.

അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍, കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ അശോകന്‍ എന്നിവരെല്ലാം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലുള്ള യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രിയേറ്റീവ് ആര്‍ട്‌സിലെ ക്ലാസ് റൂം ആണ് വീഡിയോയില്‍ ഉള്ളത് എന്നാണ് അതില്‍ത്തന്നെ എഴുതിയിരിക്കുന്നത്. മലയാളി സിനിമാപ്രേമികള്‍ ഈ വീഡിയോ കാര്യമായി ഏറ്റെടുക്കുന്നുണ്ട്. ലോകനിലവാരമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് സംഭവിക്കുന്നു എന്നതിന്റെ തെളിവായാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.

പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ഹൊറര്‍ ത്രില്ലര്‍ എന്നതാണ് ഭ്രമയുഗത്തിന്റെ പ്രത്യേകത. മമ്മൂട്ടിയെയും അര്‍ജുന്‍ അശോകനെയും കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊടുമണ്‍ പോറ്റിയെന്ന കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസ് ആണ് ലെറ്റര്‍ബോക്‌സ്ഡ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം മികച്ച റേറ്റിംഗ് നേടിയിരുന്നു. ബോക്‌സ് ഓഫീസിലും വിജയമായിരുന്നു ചിത്രം. ആഗോള തലത്തില്‍ 60 കോടിയിലേറെ നേടിയിരുന്നു ചിത്രം.


 
Other News in this category

 
 




 
Close Window