Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  02-12-2022
'സമരങ്ങള്‍ വരവേല്‍ക്കുന്ന ക്രിസ്മസ്' ; യുകെയില്‍ എന്‍എച്ച്എസ്, ട്രെയിന്‍, പോസ്റ്റ് പണിമുടക്കുകളുടെ പരമ്പര; ശമ്പളക്കാര്യത്തില്‍ നഴ്സുമാര്‍, റെയില്‍ ജോലിക്കാര്‍, അധ്യാപകര്‍ എന്നിവര്‍ പിക്കറ്റ് ലൈനിലേക്ക്

ലണ്ടന്‍: ബ്രിട്ടന്റെ ഇത്തവണത്തെ ക്രിസ്മസ് അത്ര സുഖകരമാകില്ലായെന്ന ആശങ്കയിലാണ് ജനങ്ങള്‍. ക്രിസ്മസ് വരെ നീളുന്ന സമരങ്ങളുടെ പരമ്പരയാണ് ഇങ്ങനെ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഡിസംബര്‍ 25 വരെ ഓരോ ദിവസവും വിവിധ വിഭാഗത്തില്‍ പെട്ട ജോലിക്കാരുടെ സമരം അരങ്ങേറുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നഴ്സുമാര്‍ക്ക് പുറമെ റെയില്‍ ജോലിക്കാര്‍, അധ്യാപകര്‍, പോസ്റ്റികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളാണ് ഈ മാസം ശമ്പളക്കാര്യത്തിന്റെയും, തൊഴില്‍സാഹചര്യങ്ങളുടെയും പേരില്‍ സമരത്തിന് ഇറങ്ങുന്നത്. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ സാധാരണ ജീവിതത്തെ താറുമാറാക്കും. ഒപ്പം ക്രിസ്മസും കുഴപ്പത്തിലാക്കാനും വഴിമരുന്നിടുമെന്നാണ് ആശങ്ക.

ജീവിതച്ചെലവുകള്‍

Full Story
  02-12-2022
നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ രാജകുടുംബത്തോടുള്ള യുദ്ധതന്ത്രമാണെന്ന് ആരോപണം; വില്ല്യമും, കെയ്റ്റും യുഎസ് സന്ദര്‍ശനം നടത്തുന്ന സമയം നോക്കി മനഃപ്പൂര്‍വ്വം ട്രെയിലര്‍ ഇറക്കിയെന്ന് ആരോപിച്ചാണ് സഹായികളുടെ പ്രചരണം

ലണ്ടന്‍: ജ്യേഷ്ഠസഹോദരനായ വില്യമിനും അദ്ദേഹത്തിന്റെ ഭാര്യ കെയ്റ്റിനുമെതിരെ ഹാരിയും, മെഗാനും മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. വില്ല്യം രാജകുമാരനും, കെയ്റ്റ് രാജകുമാരിയും യുഎസ് സന്ദര്‍ശനത്തിലുള്ള സമയം നോക്കി സസെക്സ് ദമ്പതികളുടെ നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ പുറത്തുവിട്ടത് മനഃപ്പൂര്‍വ്വമാണെന്നാണ് പ്രചാരണം.

വെയില്‍സ് രാജകുമാരന്റെയും, രാജകുമാരിയുടെയും യുഎസ് സന്ദര്‍ശനം കുളമാക്കാന്‍ ലക്ഷ്യമിട്ടാണ് നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ പുറത്തുവന്നതെന്നാണ് രാജകീയ സഹായികളില്‍ ചിലര്‍ പറയുന്നത്. ഡോക്യുമെന്ററി സീരിസിന്റെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രോമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Full Story
  02-12-2022
കഴിഞ്ഞതല്ല, വരാന്‍ പോകുന്നതാണ് എന്‍എച്ച്എസിന്റെ ഏറ്റവും മോശം വിന്റര്‍ എന്ന് ആശങ്ക; വൈകുന്ന ആംബുലന്‍സുകളും, ബെഡ് ക്ഷാമവും, ഗുരുതര സ്റ്റാഫിംഗ് പ്രതിസന്ധിയും വരാന്‍ പോകുന്ന ദുരന്തത്തിന്റെ സൂചനകളാണെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ ഗുരുതര പ്രതിസന്ധികളാണ് ഇത്തവണത്തെ വിന്ററില്‍ സംഭവിക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഏറ്റവും മോശം വിന്ററെന്ന ആശങ്ക ഇക്കുറി യാഥാര്‍ത്ഥ്യമായി തീരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ആംബുലന്‍സ് കാലതാമസങ്ങളും, ബെഡ് ക്ഷാമവും, എ&ഇ പ്രതിസന്ധിയും, ഗുരുതരമായ സ്റ്റാഫിംഗ് പ്രതിസന്ധിയും ചേര്‍ന്ന് കാര്യങ്ങള്‍ വഷളാക്കുന്നതിനിടെയാണ് ആശങ്ക സത്യമായി മാറുന്നത്. ആംബുലന്‍സുകള്‍ 'വാര്‍ഡ് ഓണ്‍ വീല്‍സ്' എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ആഴ്ചയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിയ രോഗികളില്‍ മൂന്നിലൊന്ന് പേരും ചുരുങ്ങിയത് അരമണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. എ&ഇയ്ക്ക് 15 മിനിറ്റിനുള്ളില്‍

Full Story
  01-12-2022
യുകെ മലയാളികളെ നടുക്കി ഒരു ദിവസം രണ്ടു മരണം: വിട പറഞ്ഞത് തിരുവല്ല സ്വദേശി വിജയ് ചാക്കോയും മൂവാറ്റുപുഴ സ്വദേശി നിമ്യയും
യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി രണ്ടു മരണവാര്‍ത്തകള്‍. തിരുവല്ല സ്വദേശി വിജയ് ചാക്കോയും ബെക്സിലെ നിമ്യയും ആണ് വിടവാങ്ങിയത്. നോര്‍ത്താംപ്ടന് അടുത്ത ഡാവന്‍ട്രിയില്‍ ഒന്നര പതിറ്റാണ്ടിലേറെ ആയി താമസിച്ചുവരുന്ന തിരുവല്ല കറ്റാനം സ്വദേശിയായ വിജയ് ചാക്കോ (അജയ്) (48), മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ നിമ്യ എന്നിവരുടെ വിയോഗം ആണ് വേദനയായത്.

ഏതാനും മാസങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയിന്റെ വിയോഗം ഇന്നലെയാണ് സംഭവിച്ചത്. ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍ ക്നാനായ പള്ളി ഇടവക അംഗം കൂടിയായ വിജയിന്റെ മരണ വര്‍ത്തയറിഞ്ഞു വിശ്വാസ സമൂഹത്തില്‍ നിന്നുള്ള സുഹൃത്തുക്കളും വീട്ടിലെത്തി പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.

ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്ന വിജയ് ഏതാനും വര്‍ഷം മുന്‍പ് ഉണ്ടായ അസുഖത്തെ തുടര്‍ന്ന്
Full Story
  01-12-2022
ബസ് കാത്തു നിന്ന യുകെ മലയാളിക്ക് നേരെ വംശീയ ആക്രമണം

ലണ്ടന്‍: ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ യുകെ മലയാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദ്ദനമാണ്. സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ സ്ഥിരതാമസക്കാരനാണ് ബിനുവിനാണ് വംശീയ വാദികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. തന്റെ അനുഭവം യൂട്യൂബിലൂടെ അദ്ദേഹം പുറംലോകത്തിനോട് പങ്കുവെക്കുകയായിരുന്നു. സമാനമായ ദുരനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ ഫെറി റോഡ് ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ ബസു കാത്തു നില്‍ക്കുകയായിരുന്ന ബിനുവിന് നേരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിന്ന ബിനുവിനോട്

Full Story
  01-12-2022
ഇംഗ്ലണ്ടിലും, വെയില്‍സിലുമായി അടിസ്ഥാന ഭാഷാ പ്രാവീണ്യമില്ലാത്ത ജനങ്ങളുടെ എണ്ണം '161,000'

ലണ്ടന്‍: ഇംഗ്ലണ്ടിലും, വെയില്‍സിലുമായി പത്ത് ശതമാനത്തോളം താമസക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള അടിസ്ഥാന ഭാഷാ പ്രാവീണ്യം പോലുമില്ലെന്ന് സെന്‍സസ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം നടത്തിയ കണക്കെടുപ്പ് പ്രകാരമാണ് ഒരു മില്ല്യണിലേറെ ജനങ്ങള്‍ക്ക് അടിസ്ഥാന ഭാഷാ പ്രാവീണ്യം കമ്മിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 161,000 പേര്‍ ഇംഗ്ലീഷ് ഭാഷ തീര്‍ത്തും സംസാരിക്കാത്തവരാണ്, ജനസംഖ്യയുടെ 0.3 ശതമാനമാണിത്. 880,000 പേര്‍ക്ക് ഇംഗ്ലീഷ് ഭാഷ നല്ല രീതിയില്‍ സംസാരിക്കാനും കഴിയുന്നില്ല. ലെസ്റ്ററില്‍ 2.1 ശതമാനത്തിനാണ് ഇംഗ്ലീഷ് ഭാഷ പിടിയില്ലാത്തത്. നഗരങ്ങളിലേക്ക് പോകുമ്പോള്‍ ഇത് 15 ശതമാനം വരെ ഉയരും.

ആല്‍ഡെര്‍ഷോട്ട് പോലുള്ള മേഖലകളിലും സമാനമായ

Full Story
  01-12-2022
ഡ്രൈവിംഗ് നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി യുകെ

ലണ്ടന്‍: യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളില്‍ ഈ മാസം മുതല്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ആദ്യത്തേത് ഈ വര്‍ഷം ജൂണില്‍ നിലവില്‍ വന്ന സ്മാര്‍ട്ട് ചാര്‍ജ് പോയിന്റ് റെഗുലേഷനുകള്‍ക്കൊപ്പം 2022 ഡിസംബര്‍ 31 മുതല്‍ നിലവില്‍ വരുന്ന സുരക്ഷാ നിയന്ത്രണങ്ങള്‍ ആണ്. ഏറ്റവും പുതിയ നിയമ പ്രകാരം ചാര്‍ജ്ജിംഗ് ഉപകരണങ്ങള്‍ക്ക് സൈബര്‍ സെക്യുരിറ്റി കവറും ടാമ്പര്‍ പ്രൊട്ടക്ഷനും ആവശ്യമായി വരും. ചാര്‍ജ്ജിംഗ് പോയിന്റുകളിലെ ഇലക്ട്രിസിറ്റി സംവിധാനത്തിനും, ചാര്‍ജ്ജ് പോയിന്റിനും അതോടൊപ്പം ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണം.

ഡിസംബര്‍ 31 ന് ശേഷം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചാര്‍ജ്ജ്

Full Story
  01-12-2022
നിങ്ങള്‍ ആഫ്രിക്കയുടെ ഏത് ഭാഗത്ത് നിന്നും വരുന്നു? ബ്രിട്ടനില്‍ ജനിച്ച ചാരിറ്റി സ്ഥാപകയോട് വംശവെറി പ്രകടമാക്കി വില്ല്യം രാജകുമാരന്റെ ഗോഡ്മദര്‍; ഒടുവില്‍ രാജി വെച്ച് പുറത്തേക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ ജനിച്ച കറുത്ത വര്‍ഗ്ഗക്കാരിയായ ചാരിറ്റി സ്ഥാപകയെ വംശീയമായി ചോദ്യം ചെയ്ത രാജകുടുംബത്തിലെ സഹായി ലേഡി സുസന്‍ ഹുസെ രാജിവെച്ചു. സിസ്റ്റാ സ്പേസ് സ്ഥാപക എന്‍ഗോസി ഫുലാനിക്ക് നേരെയാണ് വില്ല്യം രാജകുമാരന്റെ ഗോഡ്മദര്‍ കൂടിയായ ലേഡി-ഇന്‍-വെയ്റ്റിംഗിന്റെ വംശീയ ചോദ്യംചെയ്യല്‍ അരങ്ങേറിയത്. 'ആഫ്രിക്കയുടെ ഏത് ഭാഗത്ത് നിന്നുമാണ് നിങ്ങള്‍ വന്നത്'? എന്നായിരുന്നു ലേഡി ഹുസെ തുടര്‍ച്ചയായി ചോദിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ക്യൂന്‍ കണ്‍സോര്‍ട്ട് കാമില്ല സംഘടിപ്പിച്ച ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു ഫുലാനി. ഇവരോടാണ് ലേഡി ഹുസെ വംശീയമായ രീതിയില്‍ ചോദ്യം ചെയ്യല്‍ നടത്തിയത്.


Full Story

[371][372][373][374][375]
 
-->




 
Close Window