Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ക്രെഡിറ്റ് സ്‌കോര്‍ മോശമായാല്‍ ഇനി ലോണ്‍ കിട്ടാന്‍ സാധ്യതയില്ല
reporter

ലണ്ടന്‍: മോര്‍ട്ട്ഗേജ് വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കര്‍ശനമാക്കി ലെന്‍ഡര്‍മാര്‍. 8 ശതമാനം വരെയുള്ള മോര്‍ട്ട്ഗേജ് നിരക്കുകള്‍ താങ്ങാന്‍ ഭവനഉടമകള്‍ സാധിക്കുമോയെന്ന് തെളിയിക്കാനാണ് ലെന്‍ഡര്‍മാര്‍ ആവശ്യപ്പെടുന്നത്. ബാങ്കിംഗ് വമ്പനായ ടിഎസ്ബിയാണ് അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കടുപ്പമാക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കുകള്‍ 6 ശതമാനമായി ഉയര്‍ത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം. മറ്റ് ബാങ്കുകളും ഈ നീക്കം പിന്തുടരുമെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോശം ക്രെഡിറ്റ് സ്‌കോറുകളുടെ പേരില്‍ ലോണെടുക്കാനെത്തിയ പലരുടെയും അപേക്ഷ തള്ളാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇതിനിടെ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളിലും പരാജയപ്പെടുന്ന വിദേശ പരിശീലനം നേടിയ നഴ്സുമാര്‍ക്കും, മിഡ്വൈഫുമാര്‍ക്കും ഇനി എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ എന്‍എംസി നിയമം മാറ്റിയെന്ന് ആരോപിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍.

യോഗ്യതകളില്‍ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ വെള്ളം ചേര്‍ത്തതോടെ രോഗികള്‍ അപകടത്തിലാകുന്നുവെന്നാണ് ക്യാംപെയിനര്‍മാരുടെ ആരോപണം. നിലവില്‍ ഇംഗ്ലീഷില്‍ റീഡിംഗ്, റൈറ്റിംഗ്, ലിസണിംഗ്, സ്പീക്കിംഗ് എക്സാമുകളില്‍ നിശ്ചിത സ്‌കോര്‍ നേടുന്ന വിദേശ പരിശീലനം നേടിയ ജോലിക്കാര്‍ക്കാണ് റെഗുലേറ്റര്‍ രജിസ്ട്രേഷന്‍ നല്‍കുന്നത്.എന്നാല്‍ ചെറിയ വ്യത്യാസത്തില്‍ ഗ്രേഡ് നേടാന്‍ കഴിയാതെ പോയവര്‍ക്ക് ഇവരുടെ ഇംഗ്ലീഷ് ഭാഷാ കഴിവുകള്‍ സംബന്ധിച്ച് എംപ്ലോയറില്‍ നിന്നും കത്ത് ലഭിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാനാണ് എന്‍എംസി ധാരണയായിരിക്കുന്നത്.മാറ്റങ്ങള്‍ ജനുവരിയില്‍ നിലവില്‍ വരുമെന്നാണ് എന്‍എംസി പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍എച്ച്എസില്‍ 50,000-ലേറെ നഴ്സുമാരുടെയും, മിഡ്വൈഫുമാരുടെയും ക്ഷാമമാണ് നേരിടുന്നത്. പത്തിലൊന്ന് നഴ്സിംഗ് പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നായാണ് കണക്ക്. ഇതോടെയാണ് വിദേശ ജോലിക്കാരെ അധികമായി ആശ്രയിക്കാന്‍ എന്‍എച്ച്എസ് നിര്‍ബന്ധിതമാകുന്നത്.അതേസമയം മാറ്റങ്ങളെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പിന്തുണയ്ക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window