Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
വിവാദ പ്രസ്താവന നടത്തിയ എന്‍എച്ച്എസ് മുന്‍ നഴ്‌സിനെതിരേ നടപടിക്ക് സാധ്യത
reporter

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ആളുകളെ പുനരുജ്ജീവിപ്പിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട് ഒരു നഴ്സാണ് ഇപ്പോള്‍ വിവാദത്തില്‍ ചാടിയിരിക്കുന്നത്.എന്‍എച്ച്എസിന് വോട്ട് ചെയ്ത വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച തന്നെ കമ്പനി പുറത്താക്കുകയാണെന്ന് മുന്‍ എന്‍എച്ച്എസ് നഴ്സ് മിറാന്‍ഡ ഹ്യൂഗ്സ് വ്യക്തമാക്കി. ചാനല്‍ 5 ടിവി ചര്‍ച്ചയ്ക്കിടെയായിരുന്നു നഴ്സിന്റെ വിവാദ പ്രസ്താവന.എന്നാല്‍ ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍രോഷം ഉയര്‍ന്നു.

നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണം നടത്തി ഇവരെ പുറത്താക്കണമെന്നാണ് ആവശ്യം. ഇപ്പോള്‍ പ്രൈവറ്റ് സെക്ടറിലാണ് ഹ്യൂഗ്സ് ജോലി ചെയ്യുന്നത്.'മാധ്യമ നയമുള്ളതിനാല്‍ അവര്‍ക്കതിന് സാധിക്കും. എനിക്കൊന്നും പറയാന്‍ കഴിയില്ല. കമ്പനിക്ക് മോശം പേര് നല്‍കിയതിന്റെ പേരില്‍ എന്നെ പുറത്താക്കുകയാണ്', ഹ്യൂഗ്സ് വ്യക്തമാക്കി.എന്‍എച്ച്എസില്‍ ജോലി ചെയ്ത് തകര്‍ന്നുപോയെന്ന് നഴ്സ് ഹ്യൂഗ്സ് വ്യക്തമാക്കുന്നു. ആളുകള്‍ മരിക്കുന്നത് കാണുമ്പോഴും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ രോഷത്തില്‍ പറഞ്ഞ് പോയതാണെന്ന് നഴ്സ് വിശദീകരിക്കുന്നു.

ഇതിനിടെ ബോറിസ് ജോണ്‍സനെ പുറത്താക്കിയതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍ക്കുമെന്ന് മുന്നറിയിപ്പുമായി മുന്‍ മന്ത്രി നാദീന്‍ ഡോറീസ്. പ്രധാനമന്ത്രി പോരാട്ടത്തില്‍ ലിസ് ട്രസിനെ പിന്തുണച്ച ഡോറീസ് ഇപ്പോള്‍ നിലപാട് തിരുത്തുകയാണ്. ടാക്സ് യു-ടേണുകള്‍ക്കൊടുവില്‍ ടോറി പാര്‍ട്ടി ലേബറിന് പിന്നിലായതോടെയാണ് ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചത്.ബോറിസിന്റെ നയങ്ങള്‍ പൊളിച്ചെഴുതാനുള്ള ട്രസിന്റെ തീരുമാനം ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നാണ് കടുത്ത ബോറിസ് അനുയായി കൂടിയായ മുന്‍ കള്‍ച്ചര്‍ സെക്രട്ടറിയുടെ വാദം. പുതിയ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാനും 45 പെന്‍സ് ടാക്സ് നിരക്ക് റദ്ദാക്കേണ്ടിവന്ന അവസ്ഥ നിരാശാജനകമാണെന്ന് വിമര്‍ശനം ഉന്നയിച്ചു.എന്നാല്‍ ഇതിന് കാരണക്കാര്‍ മുന്‍ മന്ത്രി മൈക്കിള്‍ ഗോവ് ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിയുടെ വിമര്‍ശകരാണെന്ന് ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തി. അട്ടിമറി നടത്തി പ്രധാനമന്ത്രിയുടെ അധികാരത്തെ കുറച്ച് കാണിക്കുകയാണ് ഇവര്‍ ചെയ്തതെന്നാണ് ഹോം സെക്രട്ടറിയുടെ ആരോപണം.അതേസമയം ടോറി എംപിമാര്‍ക്കിടയില്‍ ലിസ് ട്രസിന് എതിരെ ഉയര്‍ന്ന നിലപാടുകളുടെ പേരില്‍ ഒരു തെരഞ്ഞെടുപ്പിന് താന്‍ ആവശ്യപ്പെടില്ലെന്ന് ഡോറീസ് പറഞ്ഞു. ഇതുണ്ടായാല്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങേണ്ടി വരും, അവര്‍ വ്യക്തമാക്കി. ബോറിസ് ജോണ്‍സനെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും നീക്കം ചെയതതാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഡോറീസിന്റെ നിലപാട്.ലിസ് ട്രസിനെ പോലൊരു ദുര്‍ബലയെ ജയിപ്പിച്ചെടുത്ത് തന്റെ രാഷ്ട്രീയ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ബോറിസ് ജോണ്‍സണ്‍ ചരടുവലിക്കുന്നതിന്റെ സൂചനകളാണ് ഇതോടെ തെളിയുന്നത്.

 
Other News in this category

 
 




 
Close Window