Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
മിനിബജറ്റ് കുഴപ്പത്തിലാകാന്‍ കാരണം രാജ്ഞിയുടെ മരണമെന്ന് ചാന്‍സലര്‍
reporter

ലണ്ടന്‍: തന്റെ മിനി-ബജറ്റ് 'പാഴായി' മാറാന്‍ കാരണം രാജ്ഞിയുടെ സംസ്‌കാരചടങ്ങുകള്‍ സൃഷ്ടിച്ച കനത്ത സമ്മര്‍ദമാണെന്ന് കുറ്റപ്പെടുത്തി ചാന്‍സലര്‍. കോമണ്‍സില്‍ ക്വാസി ക്വാര്‍ട്ടെംഗ് നികുതി പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവണ്‍മെന്റ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വീണതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെട്ട് വിപണിയെ ശാന്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ അവസ്ഥയ്ക്ക് ഇടയാക്കിയ സാഹചര്യങ്ങളെ രാജ്ഞിയുടെ മരണത്തിന്റെയും, സംസ്‌കാര ചടങ്ങുകളുടെയും വെളിച്ചത്തില്‍ കാണണമെന്നാണ് ചാന്‍സലറുടെ വാദം.'വളരെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു.

അവസ്ഥ നിങ്ങള്‍ ഓര്‍ക്കണം. ആ മാസത്തില്‍ ഒരു പുതിയ ഗവണ്‍മെന്റ് വന്നു, രാജ്ഞി മരണപ്പെട്ടു, രാജ്യം ദുഃഖാചരണത്തിലായി, ഇത് കഴിഞ്ഞ് നാലാം ദിവസമാണ് മിനി ബജറ്റ് അവതരിപ്പിച്ചത്', ക്വാസി ക്വാര്‍ട്ടെംഗ് പറഞ്ഞു.അടുത്ത ഏതാനും ആഴ്ചകളില്‍ യുകെ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുമെന്ന് ക്വാര്‍ട്ടെംഗ് അവകാശപ്പെട്ടു. 45 ബില്ല്യണ്‍ പൗണ്ട് നികുതി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ കഠിനമല്ലെന്നും, ഇത് ശക്തമായ പാക്കേജാണെന്നും ക്വാര്‍ട്ടെംഗ് പറഞ്ഞു.എല്ലാവരെയും വളര്‍ച്ചയെ കുറിച്ച് സംസാരിപ്പിക്കാന്‍ കഴിഞ്ഞെന്നും ചാന്‍സലര്‍ അവകാശപ്പെട്ടു. മുന്‍ ചാന്‍സലര്‍ ഋഷി സുനാക് മുന്നറിയിപ്പ് നല്‍കിയ കാര്യങ്ങള്‍ തന്നെയാണ് സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ചതെന്നതാണ് ഇതിലെ വൈരുദ്ധ്യം.

ഇതിനിടെ ബ്രിട്ടനിലെ പെന്‍ഷന്‍ പ്രായം നാടകീയമായ നീക്കത്തിലൂടെ ഉയര്‍ത്താന്‍ പദ്ധതിയിട്ട് പ്രധാനമന്ത്രി ലിസ് ട്രസ്. 2030 മധ്യത്തോടെ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി 68 ആയി ഉയര്‍ത്താനാണ് നീക്കം. നേരത്തെ നിശ്ചയിച്ചതിലും ഒരു ദശകം മുന്‍പെ പദ്ധതി നടപ്പാക്കാനുള്ള ശ്രമം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തിരിച്ചടിയാണ്.നിലവില്‍ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാന്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും 66 വയസ്സ് തികഞ്ഞാല്‍ മതിയാകും. ഇത് 2028ല്‍ 67 വയസ്സായി ഉയര്‍ത്തും. ഇതിന് ശേഷമുള്ള മാറ്റം 2048 വരെ വരുത്തില്ലെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.എന്നാല്‍ സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം 68 വയസ്സായി ഉയര്‍ത്താനുള്ള പദ്ധതി നേരത്തെയാക്കുന്നത്. 2035 മുതല്‍ തന്നെ പ്രായപരിധി ഉയര്‍ത്താമെന്ന് ഗവണ്‍മെന്റ് കരുതുന്നു. ഇതോടെ 50-കളില്‍ പ്രായമുള്ളവര്‍ക്ക് വിരമിക്കാന്‍ ഒരു വര്‍ഷം അധികം ജോലി ചെയ്യണം.പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് വഴി പ്രതിവര്‍ഷം 6 ബില്ല്യണ്‍ പൗണ്ട് വരെ ലാഭിക്കാന്‍ കഴിയും. ഇത് പരിഗണിച്ച് പദ്ധതി വേഗത്തിലാക്കാന്‍ ചില ക്യാബിനറ്റ് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാറ്റത്തിന് പച്ചക്കൊടി വീശാന്‍ തല്‍ക്കാലം ലിസ് ട്രസ് തയ്യാറായിട്ടില്ല.അന്താരാഷ്ട്ര തലത്തില്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളതെന്ന് ലിസ് ട്രസ് സ്‌കൈ ന്യൂസിനോട് പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയും വേഗത കുറയുകയാണ്. ഈ ഘട്ടത്തില്‍ പ്രശ്നങ്ങള്‍ ഓരോന്നായി തീര്‍ക്കും, ട്രസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window