Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
UK Special
  Add your Comment comment
ലോകത്തുള്ള മൊത്തം സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ ഇന്ത്യക്ക് 9ാം സ്ഥാനം: സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കു പിന്നില്‍
Text By: Team ukmalayalampathram

ലോകത്തിലെ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം കൂടുതല്‍ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വര്‍ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 131,795 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2,191.53 ടണ്‍ സ്വര്‍ണ ശേഖരം ഉള്ളതിനാല്‍, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ സമ്പന്ന അറബ്, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോള്‍ ഒരുപടി മുന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഡബ്ല്യുജിസി പട്ടിക പ്രകാരം 8,133.46 ടണ്‍ സ്വര്‍ണ ശേഖരമുള്ള യുഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, അതിന്റെ മൂല്യം 489,133 മില്യണ്‍ ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്. 3,352 ടണ്‍ സ്വര്‍ണ ശേഖരവുമായി ജര്‍മ്മനി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇറ്റലി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പിടിച്ചെടുത്ത പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ സ്വര്‍ണ ശേഖരം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റഷ്യ. പാശ്ചാത്യ രാജ്യങ്ങള്‍ ഈ കരുതല്‍ ശേഖരം പിടിച്ചെടുക്കുന്നത് നിന്ന് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി, വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് കാലാവസ്ഥാ വ്യതിയാന ഫണ്ടിന് ധനസഹായം നല്‍കാന്‍ ആ കരുതല്‍ ധനം ഉപയോഗിക്കാനുള്ള ആശയം മോസ്‌കോ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് റഷ്യയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രതിനിധി അടുത്തിടെ COP28 ഉച്ചകോടിയില്‍ പറഞ്ഞിരുന്നു. അതേസമയം ഡബ്ല്യുജിസി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്വര്‍ണശേഖരം 2,191.53 ടണ്ണാണ്. പട്ടികയില്‍ ഇന്ത്യയ്ക്ക് തൊട്ടു മുകളിലായി ജപ്പാനും താഴെയായി നെതര്‍ലാന്‍ഡ്സുമാണുള്ളത്. ചൈനയാണ് ആറാം സ്ഥാനത്ത്, അവരുടെ പക്കല്‍ 2,191.53 ടണ്‍ സ്വര്‍ണം കരുതലായുണ്ട്, ഇതിന്റെ മൂല്യം ഏതാണ്ട് 131,795.43 മില്യണ്‍ ഡോളര്‍ വരും. ഏഴാമത് സ്വിറ്റ്‌സര്‍ലന്‍ഡും, എട്ടാമത് ജപ്പാനുമാണ്. പത്താം സ്ഥാനത്താണ് നെതര്‍ലാന്‍ഡ്സ് ഉള്ളത്. യുകെയും സൗദിയുമൊന്നും ആദ്യ പത്തില്‍ ഇടം നേടിയില്ല.

 
Other News in this category

 
 




 
Close Window