ലണ്ടന്‍: ബ്രിട്ടനിലെ സുരക്ഷയുള്ള മൂന്ന് ആശുപത്രികളില്‍ ഒന്നില്‍ രോഗികളും ജീവനക്കാരും സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്. നോട്ടിങ്ഹാമിലെ റാംപ്ടണ്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്. രോഗികളെ ജീവനക്കാരില്ലാത്തതിന്റെ പേരില്‍ പൂട്ടിയിടേണ്ടിവരുന്നു. ചില രോഗികള്‍ സ്വംയ മുറിവേല്‍പ്പിക്കുന്ന സാഹചര്യം വരെയുണ്ടായി.കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജീവനക്കാരുടെ പകുതിയെങ്കിലും ഒരു വാര്‍ഡിലേക്ക് വേണ്ടിവരുമ്പോള്‍ രോഗികളെ ശ്രദ്ധിക്കാനാകാതെ പൂട്ടിയിടേണ്ടിവരുന്നു. സിഡി ഉപയോഗിച്ചും ക്ലോക്കിന്റെ സൂചി ഉപയോഗിച്ചും സ്വയം മുറിവേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേള്‍വിക്കുറവുള്ളയാള്‍ ശബ്ദമുയര്‍ത്തി സംസാരിച്ചതിന്റെ പേരില്‍ ഏകാന്ത തടവിലാക്കിയതും റിപ്പോര്‍ട്ടിലുണ്ട്.
യു കെയിലെ അതീവ സുരക്ഷയുള്ള, മൂന്ന് മാനസിക ആരോഗ്യ ആശുപത്രികളില്‍ ഒന്നാണ് റാം,പ്ടണ്‍ ഹോസ്പിറ്റല്‍. ഏതാണ്ട് 400 ഓളം രോഗികളാണ് ഇവിടെയുള്ളത്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ള രോഗികളില്‍ ചിലര്‍ അക്രമാസക്തരാകാറുള്ളവരാന്. ക്രിമിനല്‍ പശ്ചാത്തലമുള്ള രോഗികളും ഇവിടെയുണ്ട്. ലണ്ടനിലെ ബ്രോഡ്മൂര്‍ ആശുപ്ത്രിയും, ലിവര്‍പൂളിലെ ആഷ്വര്‍ത്ത് ആശുപത്രിയുമാണ് സുരക്ഷ വേണ്ട മറ്റു ജയിലുകള്‍. ജീവനക്കാര്‍ക്ക് ഇടവേള പോലും ലഭിക്കാറില്ല. പലരും ഭക്ഷണം കഴിയ്ക്കാന്‍ വരെ ബുദ്ധിമുട്ടുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഇവിടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.