Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
UK Special
  Add your Comment comment
വാലിബന്‍ റിലീസാകുമ്പോള്‍ യുകെയില്‍ ഫാന്‍സ് മീറ്റ് നടത്തും: യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മലൈക്കോട്ടൈ വാലിബന്‍ എത്തും
Text By: Team ukmalayalampathram
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'മലൈക്കോട്ടേ വാലിബന്‍' ജനുവരി 25 മുതല്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മലൈക്കോട്ടേ വാലിബന്റെ ബ്രഹ്‌മാണ്ഡ റിലീസിനോടനുബന്ധിച്ച് യുകെയില്‍ 'വാലിബന്‍ ഫെസ്റ്റിവല്‍' എന്ന പേരില്‍ മോഹന്‍ലാല്‍ ഫാന്‍സ്മീറ്റ്, ക്ലബ് നൈറ്റ് അടക്കം വിവിധ ഇനം പരിപാടികളാണ് ആര്‍എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരിയും (Lijo Jose Pellissery) മോഹന്‍ലാലും (Mohanlal) ആദ്യമായി ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ നോക്കികാണുന്നത്.

മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണക്കാരായ ആര്‍ എഫ് ടി ഫിലിംസാണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഇത്തവണ മലൈക്കോട്ടേ വാലിബന് വേണ്ടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് ആര്‍ എഫ് ടി ഫിലിംസ് ഒരുങ്ങുന്നത്. 35 ഓളം വരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലാണ് 'മലൈക്കോട്ടേ വാലിബന്‍' റിലീസിന് എത്തിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് 35 ഓളം യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി ലഭിക്കുന്നത്.

ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോര്‍ഡ് സ്‌ക്രീന്‍ കൗണ്ടും ഇനിമുതല്‍ മലൈക്കോട്ടേ വാലിബന്റെ പേരിലും ആര്‍ എഫ് ടി ഫിലിംസിന്റെ പേരിലും ആയിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബന്‍ യുകെയില്‍ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയില്‍ ആര്‍ എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window