ലണ്ടന്‍: എന്‍എച്ച്എസ് മാനസികാരോഗ്യ ആശുപത്രികളില്‍ നിന്ന് വിട്ടയച്ച ആയിരക്കണക്കിന് രോഗികളെ വീണ്ടും തിരികെ പ്രവേശിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മോശം പരിചരണത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് പ്രസ്തുത സംഭവങ്ങള്‍ എന്ന വിമര്‍ശനവും ഒരു വശത്തുകൂടി ശക്തമാകുകയാണ്. രോഗം ഭേദമാകാതെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് കടുത്ത പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രോഗം പൂര്‍ണമായും ഭേദമാകാത്ത പലരും ആക്രമണ മനോഭാവവും കടുത്ത ആത്മഹത്യാ പ്രവണതയും കാണിക്കുന്നവരാണ്. ഇത് അവരുടെ കുടുംബത്തിലും സമൂഹത്തിലും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതയുണ്ട്.
ഇത് കടുത്ത വിനാശകരമായ അവസ്ഥയാണ് ഉണ്ടാക്കുകയെന്ന് മാനസികാരോഗ്യ ചാരിറ്റിയായ സാനെയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ജോറി വാലസ് പറഞ്ഞു. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മാനസികാരോഗ്യ ട്രസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം മാത്രം 5000 -ത്തോളം ആളുകളാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് വീണ്ടും പ്രവേശിപ്പിക്കപ്പെട്ടത്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. വളരെ അധികം രോഗികള്‍ക്ക് പൂര്‍ണ്ണമായും സുഖം പ്രാപിക്കാനുള്ള പരിചരണവും ചികിത്സയും ലഭിക്കുന്നില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ലേബര്‍ പാര്‍ട്ടിയുടെ എംപി ഡോ. റൊസെന്ന ആല്ലിന്‍ & ഡാന്‍ പറഞ്ഞു.