Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ഫാഷന്‍
  Add your Comment comment
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി.
Text By: Team ukmalayalampathram
ഉത്തര്‍പ്രദേശില്‍ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി കണക്കാക്കി.

മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താന്‍ മുടി നീട്ടി വളര്‍ത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവര്‍ പറയുന്നു. നീളമുള്ള മുടി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകള്‍ക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തിനിടയില്‍ സ്മിത അഭിപ്രായപ്പെട്ടു.

1980 -കളില്‍ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത തന്റെ മുടി നീട്ടി വളര്‍ത്തി തുടങ്ങിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്.കഴുകല്‍, ഉണക്കല്‍, സ്‌റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂര്‍ വരെയാണ് ഇവര്‍ ചെലവഴിക്കാറ്.
 
Other News in this category

 
 




 
Close Window