Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ വീണ്ടും കണ്ടന്റ് ക്രിയേഷന്‍ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നു: ഞാന്‍ തിരിച്ചെത്തി എന്ന് അറിയിപ്പ്
Text By: Team ukmalayalampathram
കണ്ടന്റ് ക്രിയേഷന്‍ ലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന് അച്ചു ഉമ്മന്‍. 'കണ്ടന്റ് ക്രിയേഷന്‍ 'എന്ന കലയെ ആശ്‌ളേഷിച്ചുകൊണ്ട് താന്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അച്ചു ഉമ്മന്‍ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പിതാവ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കുറച്ചു നാളായി കരിയറില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. പ്രചാരണവേളയില്‍ അച്ചു സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേള്‍ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്‌വേ ബീ ഷോള്‍ഡര്‍ ബാഗാണ് അച്ചു സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.

'കണ്ടന്റ് ക്രിയേഷന്‍ എന്ന കലയെ ആശ്‌ളേഷിച്ചുകൊണ്ട് ഞാന്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇവിടെ എന്റെ സത്തയെ മിനുക്കിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പശ്ചാത്താപം ലേശമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമാണ്, ഈ ജോലിയോടുള്ള എന്റെ അജയ്യമായ സ്‌നേഹത്തിന്റെ തെളിവാണ് ഇത്,' അച്ചു കുറിച്ചു.
 
Other News in this category

 
 




 
Close Window