ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയ സുരേഷ് ഗോപിക്കെതിരേ പോലീസില്‍ പരാതി. മുന്‍ എംഎല്‍എ അനില്‍ അക്കരെയാണു പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, കേന്ദ്രമന്ത്രിയുടെ വഴി തടസപ്പെടുത്തിയെന്നു പറഞ്ഞ് സുരേഷ് ഗോപിയും പോലീസില്‍ പരാതി നല്‍കി.
തൃശൂര്‍ രാമനിലയത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വഴി തടസപ്പെടുത്തിയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേന്ദ്രമന്ത്രിയുടെ വഴി തടസപ്പെടുത്തിയെന്നും സുരക്ഷ ഒരുക്കിയ ഗണ്‍മാനെ തടഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി പരാതി സമര്‍പ്പിച്ചത്.
തൃശ്ശൂര്‍ സിറ്റി എസിപിക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ നാളെ അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങി. മൊഴി രേഖപ്പെടുത്തിയ ശേഷം നിയമമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനം ഉണ്ടാകുക.
ഓഗസ്റ്റ് 27നാണു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ?ദ്യത്തില്‍ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂരില്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം. |