ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എം എല്‍ എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ എം പി. ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്ന് തരൂര്‍ പറഞ്ഞു. ബാക്കി ചര്‍ച്ചകള്‍ എന്നിട്ടു പോരേ?, നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെ.
ഒരാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.ഒരാള്‍ക്കെതിരേ ഒന്നിലധികം പീഡനപരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരായ പീഡനപരാതികള്‍ പരിശോധിക്കാന്‍ ആഭ്യന്തര പരാതിപരിഹാര സമിതികള്‍ പ്രായോഗികമാവില്ല. - തരൂര്‍ പറഞ്ഞു. |