ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനകീയമാക്കുന്ന വമ്പന്‍ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ജിയോ ബ്രെയിന്‍ എന്നാണ് റിലയന്‍സ് ഇതിന് പേര് നല്‍കിയരിക്കുന്നത്. റിലയന്‍സിനുള്ളില്‍ ജിയോ ബ്രെയിന്‍ പരീക്ഷിച്ച് വിജയിപ്പിച്ച ശേഷം, മികച്ച എഐ സേവനമെന്ന നിലയില്‍ രാജ്യത്തെ മറ്റ് കമ്പനികള്‍ക്കും അത് ലഭ്യമാക്കാനാണ് പദ്ധതി.
കണക്റ്റഡ് ഇന്റലിജന്‍സ് ഉപയോഗിച്ച് എല്ലാവരിലേക്കും എഐ എത്തിക്കുന്നതിന് ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫറും അംബാനി പ്രഖ്യാപിച്ചു. എല്ലാ ഡിജിറ്റല്‍ ഉള്ളടക്കങ്ങളും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകും.
എഐ ലൈഫ്സൈക്കിളിന്റെ സമഗ്രവശങ്ങളും സ്പര്‍ശിക്കുന്ന അത്യാധുനിക സങ്കേതങ്ങളും പ്ലാറ്റ്ഫോമുകളുമാണ് ജിയോ വികസിപ്പിച്ചുവരുന്നതെന്ന് അംബാനി വ്യക്തമാക്കി. 'എഐ എല്ലായിടത്തും എല്ലാവര്‍ക്കു വേണ്ടിയും' എന്ന സന്ദേശത്തോടെയാണ് പുതിയ പദ്ധതിക്ക് റിലയന്‍സ് തുടക്കമിടുന്നത്. ഇതുസംബന്ധിച്ച വിഷന്‍ റിലയന്‍സിന്റെ 47ാമത് വാര്‍ഷിക പൊതു യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഓഹരി ഉടമകളുമായി പങ്കിട്ടു. |