ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറിലെ റാവു ഐഎഎസ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റില്‍ വെള്ളം കയറി. വെള്ളക്കെട്ടില്‍ കെട്ടിടത്തിനുള്ളില്‍ മൂന്ന് സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവരിലൊരാള്‍ മലയാളിയാണ്. എറണാകുളം സ്വദേശി നവീന്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍. മറ്റു രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. ഡല്‍ഹി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതനുസരിച്ച്, കോച്ചിംഗ് സ്ഥാപനത്തിന്റെ ബേസ്മെന്റ് വെള്ളത്തിനടിയിലായതിനെ കുറിച്ച് ശനിയാഴ്ച രാത്രി 7 മണിയോടെ റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ കനത്ത പ്രതിഷേധം അരങ്ങേറുകയാണ്. |