Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
ഇന്ത്യ/ കേരളം
  26-04-2024
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ രാവിലെ മുതല്‍ കനത്ത പോളിങ്
കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. ആദ്യ മണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. രാവിലെ അഞ്ചര മുതല്‍ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളില്‍ വേറെ വോട്ടിങ് മെഷീന്‍ എത്തിക്കേണ്ടിവന്നു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്. തല്‍സമയ വിവരങ്ങള്‍ അറിയാം.
Full Story
  25-04-2024
തൃശൂര്‍ പൂരത്തിന്റെ തിരക്കിനിടെ വിദേശ സ്ത്രീകള്‍ക്കു നേരേ ലൈംഗിക അതിക്രമം: വിഡിയോ പുറത്തുവിട്ടത് വ്‌ലോഗര്‍മാര്‍
തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണവുമായി വ്ളോഗര്‍മാര്‍ രംഗത്ത്. വിദേശ വ്ളോഗര്‍മാരായ യുവാവും യുവതിയുമാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. തൃശൂര്‍പൂരത്തിന്റെ ഏറ്റവും മോശം നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്ളോഗ് ചെയ്യുകയായിരുന്ന യുവതിയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ഇയാള്‍ തന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്ന് യുവാവ് ആരോപിച്ചു. കുടമാറ്റം കഴിഞ്ഞതിന് ശേഷമായിരുന്നു നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലക്കാട് സ്വദേശിയാണ്
Full Story
  23-04-2024
പാലക്കാട് വേനല്‍ച്ചൂടേറ്റ് ഒരാള്‍ മരിച്ചു; സൂര്യാഘാതം ഏറ്റയാള്‍ മരിച്ചു വീണത് വീട്ടുമുറ്റത്ത്
പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.

ഞായറാഴ്ച വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാര്‍ മടങ്ങിയെത്തുമ്പോള്‍ ഹരിദാസനെ വീടിനുപുറത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Full Story
  23-04-2024
കേരളത്തില്‍ ലോക്‌സഭാ ഇലക്ഷന്‍ വെള്ളിയാഴ്ച: സ്ഥാപനങ്ങള്‍ക്ക് അവധി; മദ്യശാലകള്‍ നാളെ (ബുധന്‍) വൈകിട്ട് അടയ്ക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചിടും. ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പനശാലകളും ബാറുകളും ബിയര്‍ പാര്‍ലറുകളും അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ 4നും
Full Story
  21-04-2024
സംവിധായകന്‍ ജോഷിയുടെ എറണാകുളത്തെ വീട്ടില്‍ കള്ളന്‍ കയറി: സിസിടിവിയില്‍ ചിത്രം പതിഞ്ഞു; പ്രതി ബിഹാര്‍ സ്വദേശി
ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. ജോഷിയുടെ കൊച്ചിയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങളാണ് പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള 'അഭിലാഷം' വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്തത്. വീടിന്റെ പിന്‍ഭാഗത്തുള്ള അടുക്കളയുടെ അരികിലുള്ള ജനല്‍ തള്ളിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞു.

വീടിന്റെ മുകള്‍നിലയിലെ രണ്ട് മുറികളിലാണ് മോഷണം നടന്നത്. സേഫ് ലോക്കര്‍ കുത്തിത്തുറന്ന് 25
Full Story
  21-04-2024
ദുബായിലേക്ക് റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് തുക മുഴുവനായും തിരികെ നല്‍കുമെന്ന് എയര്‍ ഇന്ത്യ
ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തിച്ചേരുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ ക്രമീകരണം വരുത്തി. തങ്ങളുടെ വിമാനങ്ങളുടെ എണ്ണം അധികൃതരുടെ നിര്‍ദേശപ്രകാരം പകുതിയായി കുറച്ചെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ദുബായ് വിമാനത്താവള അധികൃതരുടെ നിര്‍ദേശപ്രകാരം വിമാനങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇന്ത്യയില്‍ നിന്ന് ഷെഡ്യൂള്‍ ചെയത വിമാനങ്ങളുടെ എണ്ണം പകുതിയായി കുറച്ചതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ മാധ്യമങ്ങളോട് പത്രക്കുറിപ്പില്‍ അറിയിച്ചു. ''ഷെഡ്യൂള്‍ ചെയ്ത കപ്പാസിറ്റി 50 ശതമാനമായി നിലനിര്‍ത്തണമെന്നാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം ദുബായിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്. നിലവിലെ
Full Story
  20-04-2024
ബാങ്കുകാര്‍ വീട് ജപ്തി ചെയ്തതില്‍ മനം നൊന്ത് ദേഹത്തു പെട്രോള്‍ ഒഴിച്ച് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു
ഇടുക്കി നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നടപടിയില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥ മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു

ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റിരുന്നു. എസ് ഐ ബിനോയ് ഏബ്രഹാം, ടി അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയിയെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീടിന്റെ മുന്‍ ഉടമ, ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം
Full Story
  19-04-2024
യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനിലേക്ക്: വധശിക്ഷയില്‍ കഴിയുന്ന നിമിഷ പ്രിയയ്ക്ക് മോചനം ലക്ഷ്യം
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനം ലക്ഷ്യമിട്ട് അമ്മ പ്രേമകുമാരി യെമനിലേക്ക് പോകും. തമിഴ്‌നാട് സ്വദേശി സാമുവല്‍ ജെറോമിനൊപ്പമാണ് പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് യാത്രതിരിക്കുന്നത്.

മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക. വീസ ലഭിച്ച് ഒന്നര മാസമായിട്ടും ഇക്കാരണത്താലാണ് യാത്ര വൈകിയതെന്ന് നിമിഷപ്രിയയുടെ അമ്മയ്ക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നടത്തിയ അഡ്വ.സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയാണ് യെമനിലേക്ക്
Full Story
[1][2][3][4][5]
 
-->




 
Close Window