|
|
|
|
|
| ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചു: പ്രഖ്യാപനം ഉടന്‍ |
|
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. വടകരയില്‍ മുന്‍ ആരോഗ് മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ആലത്തൂരില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ആകും മത്സരിക്കുക. ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈന്‍ എന്നിവര്‍ മത്സരിക്കും. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ ജില്ലാ സെക്രട്ടറിമാരെ മത്സരരംഗത്തിറക്കാനാണ് തീരുമാനം.
ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തശേഷം |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ ഗള്‍ഫിലേതു പോലെ ചൂട്; പുറത്തിറങ്ങാന്‍ പറ്റാത്ത വിധം കനത്ത ചൂട്: താപനില 36 ഡിഗ്രി കടന്നു |
|
കൊടുംചൂടില്‍ നാട് വെന്തുരുകുന്നതിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. അടുത്ത ദിവസം വരെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകള്‍ യെല്ലോ അലര്‍ട്ടിലാണ്. ഇവിടെ 36 ഡിഗ്രി വരെ ചൂടുകൂടിയേക്കും.
തിങ്കളാഴ്ച ദീര്‍ഘകാല ശരാശരിയേക്കാള്‍ 0.6 മുതല്‍ 2.9 ഡിഗ്രി വരെ ചൂടുയര്‍ന്നു. ആലപ്പുഴയില്‍ 2.9 ഡിഗ്രി വരെ കൂടുതല്‍ ചൂട് രേഖപ്പെടുത്തി. അന്തരീക്ഷ താപനിലയില്‍ നാല് ഡിഗ്രി വരെ വര്‍ദ്ധനവുണ്ടായിക്കഴിഞ്ഞു.
ചൂടിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമായതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ഫണ്ട് അനുവദിച്ചു. ഇത് തനത് ഫണ്ടില്‍ നിന്നോ വികസന ഫണ്ടില്‍ നിന്നോ ചിലവഴിക്കാം. മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ആറു ലക്ഷം, |
|
Full Story
|
|
|
|
|
|
|
| തുടര്‍ച്ചയായി വന്യജീവി ആക്രമണമുണ്ടായ വയനാട് സന്ദര്‍ശനത്തിന് കേന്ദ്ര വനം മന്ത്രി: ഭൂപേന്ദര്‍ യാദവും സംഘവും ബുധനാഴ്ച വയനാട്ടിലെത്തും |
|
വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട വയനാട് സന്ദര്‍ശിക്കാന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവും സംഘവും എത്തും. വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മ മൂലമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി ബുധനാഴ്ച വയനാട് സന്ദര്‍ശിക്കാന്‍ എത്തുന്നത്. വന്യജീവി ആക്രമണത്തില്‍ മരണപ്പട്ടവരുടെ കുടുംബാംഗങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ നടക്കുന്ന രണ്ട് അവലോകന യോഗങ്ങളിലും മന്ത്രി പങ്കെടുക്കും. |
|
Full Story
|
|
|
|
|
|
|
| കനത്ത ചൂടില്‍ വെന്തുരുകി കേരളം: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ് |
|
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
പരസ്യം ചെയ്യല്‍
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ |
|
Full Story
|
|
|
|
|
|
|
| ഖത്തറിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രാജകീയ വരവേല്‍പ്പ്: ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി |
|
രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ശേഷം ഖത്തര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശേഷം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍താനിയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തി. ബുധനാഴ്ച രാത്രിയോടെയാണ് മോദി ഖത്തറിലെത്തിയത്. ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. 2016 ജൂണിലായിരുന്നു അദ്ദേഹം ആദ്യമായി ഖത്തര്‍ സന്ദര്‍ശിച്ചത്.
''പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഖത്തര്‍ സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചു,'' കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. |
|
Full Story
|
|
|
|
|
|
|
| മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു |
|
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പുതിയ രാഷ്ട്രീയ ഇന്നിങ്‌സിന് അദ്ദേഹം തുടക്കമിട്ടത്. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.
തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ അംഗത്വവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് |
|
Full Story
|
|
|
|
|
|
|
| നരേന്ദ്രമോദിക്ക് യുഎഇയില്‍ സ്‌നേഹോഷ്മളമായ സ്വീകരണം: ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ ജെയ്വാന്‍ കാര്‍ഡ് പുറത്തിറക്കി |
|
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖസ്ര്‍ അല്‍ വത്വന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നല്‍കി.
യുഎഇ പ്രസിഡന്റിനെ സഹോദരാ എന്ന് അഭിസംബോധന ചെയ്താണ് മോദി തന്റെ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. 'അബുദാബി എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ സമയമെടുത്തതിന് എന്റെ സഹോദരനായ അല്‍ നഹ്യാന് നന്ദി', മോദി കുറിച്ചു. കുറിപ്പിനോടൊപ്പം ചിത്രങ്ങളും പങ്കുവെച്ചു.
അതേസമയം, യുഎഇയുടെ സ്വന്തം ഡിജിറ്റല്‍, കാര്‍ഡ് പേയ്‌മെന്റ് സംവിധാനം ജെയ്വാന്‍ നിലവില്‍ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സില്‍ (UPI) ആണ് യുഎഇയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം |
|
Full Story
|
|
|
|
|
|
|
| കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടന്‍: പ്രഖ്യാപിച്ചത് ജോസ് കെ മാണി |
|
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഒരേയൊരു പേരു മാത്രമാണ് മുന്നോട്ടുവന്നതെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എം മാണി തന്നെ തീരുമാനിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് ചാഴികാടന്‍. കേരളത്തിലെ എംപിമാരില്‍ ഒന്നാമനായി തോമസ് ചാടികാടന്‍ പ്രവര്‍ത്തിച്ചു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചാഴികാടന്‍ ചുക്കാന്‍ പിടിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് വിജയിക്കും. ഇക്കാര്യത്തില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയാണ് പാര്‍ട്ടിക്ക് ഉള്ളതെന്നും ജോസ് കെ മാണി പ |
|
Full Story
|
|
|
|
| |