|
കേരളത്തില്‍ സ്ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും ആസൂത്രണം ചെയ്‌തെന്ന കേസില്‍ പ്രതി റിയാസ് അബുബക്കര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. പ്രതിക്കെതിരെ എന്‍ഐഎ ചുമത്തിയ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ശിക്ഷാ വിധിയില്‍ വാദം നാളെ നടക്കും.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേര്‍ന്ന് റിയാസ് അബൂബക്കര്‍ കേരളത്തില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്തിരുന്നു. വിധിയില്‍ ഇതും നിര്‍ണായകമായി. |