Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിലെ അവസാന പാര്‍മെന്റ് സമ്മേളനം ഇന്നു സമാപിച്ചു; നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി
Text By: Team ukmalayalampathram
മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കടന്നുപോകുന്നത് പരിഷ്‌ക്കാരത്തിന്റെയും മാറ്റത്തിന്റെയും അഞ്ച് വര്‍ഷങ്ങളാണെന്ന് മോദി പറഞ്ഞു. 'ശക്തമായ ഇന്ത്യയുടെ അടിത്തറ പാകുന്ന നിരവധി മാറ്റങ്ങളും പരിഷ്‌കാരങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്നു. ഭീകരതയെ നേരിടാന്‍ ഞങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉണ്ടാക്കി.ഈ കാലയളവില്‍ ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാജ്യം പതിനേഴാം ലോക്സഭയെ അനുഗ്രഹിക്കും. ഭരണഘടനാ നിര്‍മ്മാതാക്കളുടെ അനുഗ്രഹം ഞങ്ങള്‍ക്കൊപ്പമുണ്ട്'-പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം,
'രാമനുള്ളിടത്ത് മതമുണ്ട്, ധര്‍മ്മം നശിപ്പിക്കുന്നവര്‍ കൊല്ലപ്പെടുന്നു, ധര്‍മ്മം സംരക്ഷിക്കുന്നവരെ സംരക്ഷിച്ചു.അന്ന് ശ്രീരാമനെ തള്ളിപ്പറഞ്ഞത് കൊണ്ടാണ് കോണ്‍ഗ്രസ് ഇന്ന് ഈ രാജ്യത്ത് ഈ അവസ്ഥയിലായിരിക്കുന്നത്''- ലോക്സഭയില്‍ രാമക്ഷേത്ര നിര്‍മാണത്തെയും പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിനെയും കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ബി.ജെ.പി എം.പി സത്യപാല്‍ സിംഗ് പറഞ്ഞു.
 
Other News in this category

 
 




 
Close Window