Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ; ഭാര്യക്ക് സര്‍ക്കാര്‍ ജോലി
Text By: Team ukmalayalampathram
വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കൈമാറാന്‍ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം സര്‍ക്കാര്‍തലത്തില്‍ അനുകൂലമായി പരിഗണിക്കും. അജീഷിനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോ?ഗത്തില്‍ തീരുമാനമായി.
പരസ്യം ചെയ്യല്‍
'കാട്ടാനയെ മയക്കുവെടി വയ്ക്കും; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്'; വയനാട്ടുകാരോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വനംമന്ത്രി

അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കളക്ടര്‍ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാര്‍ശ ഉടന്‍തന്നെ നല്‍കും. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി നല്‍കണമെന്ന ആവശ്യത്തില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അജീഷിന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
 
Other News in this category

 
 




 
Close Window