Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി
Text By: Team ukmalayalampathram
പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചുള്ള കൂടിക്കാഴ്ച്ച 25 മിനിറ്റോളം നീണ്ടു. കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയെ കണ്ടത്. സിറോ മലബാര്‍ സഭ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള അനൗപചാരിക കൂടിക്കാഴ്ച ആയിരുന്നു എന്നും ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
പരസ്യം ചെയ്യല്‍

ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സൗഹാര്‍ദപരമായ ചര്‍ച്ച മാത്രമാണ് നടന്നത്. മണിപ്പൂരിലും രാജ്യത്ത് പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ ചര്‍ച്ചയായില്ലെന്ന് റാഫേല്‍ തട്ടില്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ സന്ദര്‍ശനം ആയിട്ടല്ല അവര്‍ സ്വീകരിച്ചത്. ഒരു സൗഹാര്‍ദ സന്ദര്‍ശനം ആയിട്ടാണ് ഇതിനെ കണ്ടത്. അതുകൊണ്ട് അങ്ങനെയുള്ള വിഷയങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.

അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാന്‍ താന്‍ ആഗ്രഹിച്ചില്ല. പ്രധാനമന്ത്രി അക്കാര്യം പരാമര്‍ശിച്ചില്ലെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സഭയെ സംബന്ധിച്ചിടത്തോളം, ന്യൂനപക്ഷ സമൂഹമെന്ന നിലയ്ക്കും, ക്രൈസ്തവ സമൂഹമെന്ന നിലയ്ക്കുമുള്ള ചില അനുഭവങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം സിബിസിഐ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
 
Other News in this category

 
 




 
Close Window