Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വീടിനുള്ളില്‍ പ്രസവിച്ച 36 വയസ്സുകാരി മരിച്ചു: അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ചികിത്സകന്‍ അറസ്റ്റില്‍
Text By: Team ukmalayalampathram
തിരുവനന്തപുരം നേമത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് സ്വദേശി ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ബീമാപള്ളിയില്‍ ക്ലിനിക്ക് നടത്തുന്ന ഷിഹാബുദ്ദീന്‍, ഷമീറയെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് നേരത്തെ പൊലീസിന് വിവരമുണ്ടായിരുന്നു. പാലക്കാടുള്ള വ്യാജ സിദ്ധന്റെ ശിഷ്യനാണ് ഇയാള്‍ എന്നാണ് സൂചന. പ്രസവം എടുക്കുന്നതിന് ശരിയായ പരിചരണം ലഭിക്കാതിരുന്നത് യുവതിയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് വിവരം.

ചൊവ്വാഴ്ചയായിരുന്നു വീട്ടില്‍ നടന്ന പ്രസവത്തിനിടയില്‍ പുത്തന്‍ പീടികയില്‍ കുഞ്ഞിമരയ്ക്കാര്‍- ഫാത്തിമബീവി ദമ്പതിമാരുടെ മകള്‍ ഷമീറ (36)യും നവജാത ശിശുവും മരിച്ചത്. സംഭവത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ത്തന്നെ പ്രസവം നടത്താന്‍ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഷമീറയുടെ ഭര്‍ത്താവ് നയാസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window