|
സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം. ആറ് വാര്‍ഡുണ്ടായിരുന്ന എല്‍ഡിഎഫ് പത്തായി ഉയര്‍ത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തായി. നാല് വാര്‍ഡിലെ ബിജെപി മൂന്നായി.
എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് നാല് വാര്‍ഡുകളും ബിജെപിയില്‍ നിന്ന് മൂന്ന് വാര്‍ഡുകളുമായി ഏഴ് വാര്‍ഡ് പിടിച്ചെടുത്തു. മൂന്നെണ്ണം നിലനിര്‍ത്തി. എല്‍ ഡി എഫ് പിന്തുണയില്‍ സ്വതന്ത്രന്‍ ജയിച്ചതടക്കം രണ്ടു എല്‍ഡിഎഫ് വാര്‍ഡ് കോണ്‍ഗ്രസും നേടി. ഏഴെണ്ണം നിലനിര്‍ത്തി. മട്ടന്നൂരിലെ അട്ടിമറി നേട്ടമായ യു ഡി എഫിന്റെ ഒരു വാര്‍ഡും എല്‍ ഡിഎഫിന്റെ ഒരു വാര്‍ഡും ബിജെപി ജയിച്ചു. ഒരെണ്ണം നിലനിര്‍ത്തി.
പരസ്യം ചെയ്യല്‍
എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി പഞ്ചായത്തില്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷനിലെ ഒന്നടക്കം രണ്ട് ബിജെപി വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലത്താണ് ബിജെപിയ്ക്ക് മറ്റൊരു വാര്‍ഡ് നഷ്ടമായത്. |