Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇത്തിരി വിയര്‍ക്കേണ്ടി വരും: ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്റ്റില്‍ അനുവദിക്കില്ല
Text By: Team ukmalayalampathram
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. നാലുചക്ര വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാന്‍ ഇനി 'H' മാത്രം എടുത്താല്‍ പോര. ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങളും വൈദ്യുതവാഹനങ്ങളും ഉപയോഗിക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് പുറത്തിറക്കി.

പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിങ് സ്‌കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടര്‍ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം
 
Other News in this category

 
 




 
Close Window