Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കേരളം തുലാവര്‍ഷത്തിന്റെ അരികില്‍: കുറച്ചു ദിവസം പെരുമഴ പെയ്യുമെന്ന് മുന്നറിയിപ്പ്
Text by: @ UKMALAYALAMPATHRAM
തുലാവര്‍ഷം ശക്തമായി തുടരും. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവര്‍ഷം കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തുലാവര്‍ഷത്തിന് പുറമെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കന്‍ അറബികടല്‍ വരെ നീണ്ടു നില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി നവംബര്‍ 4 വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window