Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നരേന്ദ്രമോദി തുറന്നുവിട്ട ചീറ്റകള്‍ വേട്ട തുടങ്ങി: 24 മണിക്കൂറില്‍ ചീറ്റകള്‍ ഇരയെ തൂക്കിയെടുത്തു
Text by: Reporter
നമീബിയയില്‍ നിന്ന് കൊണ്ടുവന്ന് മദ്ധ്യപ്രദേശ് കുനോ നാഷണല്‍ പാര്‍ക്കില്‍ ക്വാറന്റൈന്‍ ചെയ്തിരുന്ന എട്ട് ചീറ്റകളില്‍ രണ്ട് ചീറ്റകളെ തുറന്നുവിട്ടു. ശനിയാഴ്ച വൈകുന്നേരമാണ് പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചീറ്റകള്‍ക്ക് പുതിയ സ്ഥലംമാറ്റം നല്‍കിയത്. ഇപ്പോള്‍ ഇതാ തുറന്ന് വിട്ട് 24 മണിക്കൂറിനുള്ളില്‍ ആദ്യ ഇരയെ വേട്ടയാടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രണ്ട് ആണ്‍ ചീറ്റകള്‍.

ക്വാറന്റൈന്‍ മേഖലയില്‍ നിന്ന് ശനിയാഴ്ചയാണ് രണ്ട് ചീറ്റകളെയും 98 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന വലിയ പ്രദേശത്തേക്ക് തുറന്നുവിട്ടത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ചീറ്റകള്‍ വേട്ടയാടിയതായാണ് റിപ്പോര്‍ട്ട്. ഒരു പുള്ളിമാനെ വേട്ടയാടി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചീറ്റകള്‍ ഭക്ഷിച്ചു. സെപ്റ്റംബര്‍ പകുതിയോടെ നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ശേഷമുള്ള ആദ്യ ഇരപിടിക്കലാണ് ഇത്.

ഇതോടെ ചീറ്റകളുടെ ഇരപിടിക്കാനുള്ള ശേഷിയെ കുറിച്ചുള്ള കുനോ നാഷണല്‍ പാര്‍ക്ക് അധികൃതരുടെ ആശങ്കകളും ഇല്ലാതായി. വന്യമൃഗങ്ങളെ ഒരു രാജ്യത്ത് നിന്ന് മാറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിന് മുമ്പും ശേഷവും ഒരു മാസം ക്വാറന്റൈനില്‍ കഴിയണമെന്നാണ്. മറ്റ് ചീറ്റകളെയും ഉടന്‍തന്നെ ഘട്ടംഘട്ടമായി തുറന്നുവിടുമെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തം കുമാര്‍ ശര്‍മ പറഞ്ഞു. അണുബാധ ഉണ്ടാവാതിരിക്കാനാണ് ഇത്. അഞ്ച് പെണ്‍ചീറ്റകള്‍ അടക്കം എട്ട് ചീറ്റകളെയാണ് സെപ്റ്റംബര്‍ 17ന് ഇന്ത്യയിലെത്തിച്ചത്.
 
Other News in this category

 
 




 
Close Window