Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതികള്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന ശ്രീലങ്കന്‍ ചാവേര്‍ കേസ് പ്രതികളെ നിരവധി തവണ സന്ദര്‍ശിച്ചു
Text by: @ UKMALAYALAMPATHRAM
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ശ്രീലങ്കയിലെ ചാവേര്‍ ആക്രമണക്കേസിലെ പ്രതികളെ സന്ദര്‍ശിച്ചുവെന്ന് സ്ഥിരീകരിച്ചു. കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മായില്‍ എന്നയാള്‍ ഇക്കാര്യം അന്വേഷണ സംഘത്തോടു സമ്മതിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ വെടിമരുന്നുകളും ഐഎസ് അനുകൂല ലഘുലേഖകളും കണ്ടെത്തി.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലെത്തിയത്. കേരളത്തില്‍ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുന്നു.
സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉള്‍പ്പെടെ ആറു പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധല്‍ക, മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് നവാസ് ഇസ്മയില്‍, അഫ്‌സര്‍ ഖാന്‍ എന്നിവരണ് അറസ്റ്റിലായിരിക്കുന്നത്.

അതേസമയം കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ല്‍ ദുബായില്‍ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടര്‍ന്നാണ് വ്യക്തമായിരിക്കുന്നത്.
 
Other News in this category

 
 




 
Close Window