Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സാക്ഷരതാ മിഷന്‍ പഠിതാവ്, യുനസ്‌കോ ഗുഡ് വില്‍ അംബാസഡര്‍ കാര്‍ത്ത്യായനി അമ്മ 102ാം വയസ്സില്‍ അന്തരിച്ചു
Text By: Team ukmalayalampathram
തൊണ്ണൂറ്റിയാറാം വയസില്‍ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 2018ലെ നാരീശക്തി പുരസ്‌കാര ജേതാവാണ്. ഡല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് കാര്‍ത്ത്യായനി അമ്മ നാരീശക്തി പുരസ്‌കാരം ഏറ്റവുവാങ്ങിയത് രാജ്യാന്തര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു.

യുനെസ്‌കോയുടെ ഗുഡ് വില്‍ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടിലെ കഷ്ടപ്പാട് കാരണം സ്‌കൂള്‍ പഠനം സാധ്യമായിരുന്നില്ല. ചെറുമക്കള്‍ പഠിക്കുന്നത് കണ്ടാണ് സാക്ഷരതാ ക്ലാസില്‍ ചേരുന്നത്. 2017ലെ അക്ഷരലക്ഷം പരീക്ഷ വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍പി സ്‌കൂളിലാണ് എഴുതിയത്. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഈ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിവരം സാക്ഷരതാ മിഷന്‍ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ സാക്ഷരതാ പഠിതാവ് എന്ന ബഹുമതിയും കാര്‍ത്ത്യായനി അമ്മയ്ക്കായിരുന്നു.

ഭര്‍ത്താവ് പരേതനായ കൃഷ്ണപിള്ള, മക്കള്‍: പൊന്നമ്മ, അമ്മിയമ്മ, പരേതരായ ശങ്കരന്‍കുട്ടി, മണി, മോഹനന്‍, രത്‌നമ്മ. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍
 
Other News in this category

 
 




 
Close Window