Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഐസ്ലാന്‍ഡില്‍ 14 മണിക്കൂറിനിടെ 800 തവണ ഭൂകമ്പം; അഗ്നി പര്‍വത സ്‌ഫോടനത്തിനു സാധ്യത: എമര്‍ജന്‍സി പ്രഖ്യാപിച്ചു
Text By: Team ukmalayalampathram
തുടര്‍ ഭൂചലനങ്ങളുണ്ടായ ഐസ്ലന്‍ഡില്‍ അടിയന്തിരാവസ്ഥ. കഴിഞ്ഞ 14 മണിക്കൂറിനിടെ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളില്‍ ചെറു ഭൂചലനങ്ങളുമായി ഐസ്ലന്‍ഡിലുണ്ടായത്. അഗ്‌നിപര്‍വതത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് ഇത്രയധികം ഭൂചലനങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഭൂചലനങ്ങളുടെ തീവ്രത വര്‍ധിക്കുകയാണെന്നും അഗ്‌നിപര്‍വതം പൊട്ടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തുടര്‍ ഭൂചലനങ്ങളില്‍ 5.2 തീവ്രത രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമായത്. ആള്‍നാശമോ സാരമായ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. അഗ്‌നിപര്‍വത സ്‌ഫോടന സാധ്യതയുള്ളതിനാല്‍ ആഡംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും അടച്ചുപൂട്ടിയിരിക്കുകയാണ്. അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window