പതിനഞ്ച് വര്‍ഷത്തിനകം മനുഷ്യന് ചന്ദ്രനില്‍ താമസിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അല്‍ മന്‍സൂറിക്കൊപ്പം പങ്കെടുത്ത സ്റ്റാര്‍ ഇന്‍ സ്പേസ് പരിപാടിയിലാണ് ഇരുവരും ബഹിരാകാശ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത്.
സുനിത വില്യംസ് ബഹിരാകാശനിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വനിതയാണ്. ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിതയും സുനിത വില്യംസ് തന്നെ.അടുത്ത 15 വര്‍ഷത്തിനകം മനുഷ്യന് ചന്ദ്രനില്‍ ജീവിച്ചുതുടങ്ങുമെന്നും, ഭൂമിക്ക് പുറത്തും ജീവനുണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി സുനിത വില്യംസ് പറഞ്ഞു.
സദസിലെ കുഞ്ഞുബാലന്റെ കൗതുകത്തിനുള്ള മറുപടിയിലാണ് നമ്മുടേതിന് സമാനമായി മറ്റൊരു സൗരയൂഥം ഉണ്ടാകാതിരിക്കാന്‍ തരമില്ലെന്നും സുനിത വില്യംസ് പറഞ്ഞത്. ബഹിരാകാശത്തെനിലയത്തിലെ ജീവിതത്തെക്കുറിച്ചും സുനിതയ്ക്കൊപ്പം ഹസ്സയും വിശദമായി സംസാരിച്ചു. |