Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന 75-കാരി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ളൊരു വീട് നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍
Text By: Team ukmalayalampathram
തൃശൂര്‍ ജില്ലയിലെ കുതിരാനില്‍ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്ന 75-കാരി അന്നക്കുട്ടിക്ക് സഹായഹസ്തവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്ന അന്നമ്മയുടെ സ്വപ്നമാണ് ഉണ്ണി മുകുന്ദന്‍ സാക്ഷാത്കരിച്ചത്.2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകര്‍ന്നത്.

വന്യമൃഗങ്ങള്‍ ധാരാളമുള്ള കുതിരാനിലെ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു 75 കാരി അന്നക്കുട്ടി. അഞ്ചുവര്‍ഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാര്‍ത്ത ഉണ്ണിമുകുന്ദന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. പുതിയ വീടിന്റെ താക്കോല്‍ തൃശൂര്‍ കുതിരാനിലെ വീട്ടില്‍ വച്ച് ഒക്ടോബര്‍ 29-ന് വൈകിട്ട് 4.30 ന് ഉണ്ണി മുകുന്ദന്‍ അന്നക്കുട്ടിക്ക് കൈമാറി.

പുതിയ വീടിനായി സര്‍ക്കാരില്‍ നിന്നും നാല് ലക്ഷം അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂര്‍ണമായും ദുരിതത്തില്‍ ആയി. ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദന്‍, കമ്പനി സി ഒ ജയന്‍ മഠത്തില്‍ എന്നിവര്‍ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് സ്വന്തം വീട് എന്ന ഉറപ്പ് നല്‍കി.

വീട് വെക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മേല്‍ക്കൂര നിര്‍മിക്കുന്നതിന് പുറമെ നിലവിലെ വീട് പൂര്‍ണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂര്‍ണ്ണമായും ടൈല്‍ വിരിച്ചതാക്കി.
 
Other News in this category

 
 




 
Close Window