Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
നെയ്മര്‍ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനാകുന്ന സന്തോഷം പങ്കുവച്ച് കാമുകി
Text by: Team Ukmalayalampathram
സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും അച്ഛനാവുന്നു. നെയ്മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ബ്രൂണയുടെ വയറില്‍ ചുംബിക്കുന്ന നെയ്മറുടെ ചിത്രവും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.


'നിന്റെ ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ സ്വപ്നം കാണുന്നു, നിന്റെ വരവിനായി ഞങ്ങള്‍ ഒരുക്കങ്ങള്‍ നടത്തുന്നു, ഞങ്ങളുടെ സ്‌നേഹം പൂര്‍ത്തികരണമായി നീ ഇവിടെയുണ്ടെന്ന് അറിയുന്നത് ഞങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. ഇതിനകം തന്നെ നിന്നെയേറെ സ്‌നേഹിക്കുന്ന നിന്റെ സഹോദരന്‍, മുത്തശ്ശിമാര്‍, അമ്മാവന്‍മാര്‍, അമ്മായിമാര്‍ എന്നിവരോടൊപ്പം മനോഹരമായ ഒരു കുടുംബത്തില്‍ നീ എത്തിച്ചേരും! വേഗം വരൂ മകനേ/മകളേ, ഞങ്ങള്‍ നിനക്കായി കാത്തിരിക്കുകയാണ്' - ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബ്രൂണയും നെയ്‌നമറുമൊത്തുള്ള ചിത്രത്തിന് താഴെ സഹതാരങ്ങളും അടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.പി എസ് ജിയില്‍ നെയ്മറുടെ സഹതാരമായ മാര്‍ക്കൊ വെറാറ്റി, ബ്രസീല്‍ ടീമിലെ സഹതാരമായ റിച്ചാര്‍ലിസണ്‍ എന്നിവരെല്ലാം നെയ്മര്‍ക്കും ബ്രൂണക്കും ആശംസ അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window