ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താന്‍ തന്നെയാണെന്ന അവകാശവാദവുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു സൗദി മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇങ്ങനെ പ്രതികരിച്ചത്.
അടുത്തിടെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയത്. ലിച്ചന്സ്റ്റെയ്നും ലക്സംബെര്ഗിനും എതിരെ നടന്ന രണ്ടു മത്സരങ്ങളില്‍ നാലു ഗോളുകളാണു റൊണാള്‍ഡോ നേടിയത്. ഇന്റര്‍നാഷനല്‍ ബ്രേക്കിനു മുന്‍പ് സൗദി ലീഗില്‍ അഭ എഫ്സിക്കെതിരെയും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. |