Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി 48 രാജ്യങ്ങള്‍ മത്സരിക്കും: 4 രാജ്യങ്ങള്‍ വീതമുള്ള 12 ഗ്രൂപ്പുകളായി മത്സരങ്ങള്‍
Text by TEAM UKMALAYALAM PATHRAM
ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി മുതല്‍ 48 രാജ്യങ്ങള്‍ മാറ്റുരയ്ക്കും. 2026ല്‍ നോര്‍ത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് മുതലാണ് ഈ മാറ്റങ്ങള്‍. നാല് രാജ്യങ്ങള്‍ വീതമുള്ള 12 ഗ്രൂപ്പുകളായി തരംതിരിച്ചായിരിക്കും ഇനി മത്സരങ്ങള്‍. ലോകകപ്പിന്റെ പുതിയ ഫോര്‍മാറ്റ് ഫിഫ അംഗീകരിച്ചതായി ഇന്ന് അറിയിച്ചു.

പുതിയ ഫോര്‍മാറ്റ് പ്രകാരം ഫിഫ ലോകകപ്പില്‍ 104 മത്സരങ്ങള്‍ ഉണ്ടായിരിക്കും. അതായത്, കഴിഞ്ഞ വര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തില്‍ നിന്ന് 64 മത്സരം അധികമാണ് അടുത്ത ടൂര്‍ണമെന്റ് മുതല്‍.

ഫിഫ ഇന്ന് അംഗീകരിച്ച ഫോര്‍മാറ്റില്‍ പന്ത്രണ്ട് ഗ്രൂപുകളില്‍ നിന്നായി ആദ്യ രണ്ടു സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടും. അതായത് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞുള്ള പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിന് മുന്നോടിയായി ഒരു റൗണ്ട് മത്സരങ്ങള്‍ കൂടി ടീമുകള്‍ കളിക്കണം. ഇന്നത്തെ ഫിഫ മീറ്റിംഗിലെ മറ്റൊരു തീരുമാനം 2026 ലോകകപ്പിന്റെ ഫൈനല്‍ ജൂലൈ 19 ഞായറാഴ്ച ആയിരിക്കുമെന്നാണ്.
 
Other News in this category

 
 




 
Close Window