Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
കായികം
  Add your Comment comment
കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിനെ പോലെ അമിത് മിശ്ര: ഏറ്റെടുത്ത് ആരാധകര്‍
Text by TEAM UKMALAYALAM PATHRAM
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ട്വിറ്ററില്‍ അമിത് മിശ്രയുടെ പരിശീലന ചിത്രം പങ്കുവച്ചിരുന്നു. താടിയൊക്കെ വച്ചു പുതിയ ലുക്കിലെത്തിയ മിശ്രയെ കണ്ട് ക്രിക്കറ്റ് ആരാധകര്‍ അദ്ഭുതം കൊണ്ടു, ചിത്രം കണ്ടപാടെ കേരളത്തിലെ സിനിമാ പ്രേമികള്‍ ഇത് ലാലേട്ടനല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു.

താടി വച്ച അമിത് മിശ്രയുടെ ക്ലോസപ്പ് ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ ലൂസിഫര്‍ ചിത്രത്തിലെ ഗെറ്റപ്പും കൂട്ടിച്ചേര്‍ത്തതോടെ സംഭവം വൈറലായി. ഏതായാലും തൊട്ടുപിന്നാലെ ലക്‌നൗവിന്റെ സമൂഹ മാധ്യമത്തിലെ കമന്റ് ബോക്‌സ് നിറയെ മോഹന്‍ലാല്‍ ആരാധകരുടെ പ്രതികരണങ്ങള്‍ നിറഞ്ഞു. കമന്റ്‌ബോക്‌സിലെ ആരാധകപ്രവാഹം കണ്ട് ഒടുവില്‍ ലക്‌നൗ തന്നെ മറുപടിയുമായെത്തി. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒറ്റ നോട്ടത്തില്‍ ബന്ധമില്ലെന്ന് തോന്നാം. പക്ഷേ സോഷ്യല്‍ മീഡിയ പറയുന്നത് മറിച്ചാണ്.
 
Other News in this category

 
 




 
Close Window