Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
തുടര്‍ച്ചയായി 74 ദിവസം വെള്ളത്തിനടിയില്‍ താമസിച്ച് റെക്കോഡ് സ്വന്തമാക്കി ജോസഫ്
Text By: Team ukmalayalampathram
ഫ്‌ലോറിഡ സര്‍വകലാശാല പ്രഫസറായ ജോസഫ് ഡിറ്റൂരി. വെള്ളത്തിനടിയില്‍ തുടര്‍ച്ചയായി 74 ദിവസം താമസിച്ചാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. യുഎസിലെ ഒരേയൊരു സമുദ്രാന്തര ഹോട്ടലായ ഷൂള്‍സ് അണ്ടര്‍സീ ലോഡ്ജിലാണു ഡിറ്റൂരിയുടെ താമസം. സമുദ്രനിരപ്പില്‍ നിന്ന് 30 അടി താഴെ സ്ഥിതി ചെയ്യുന്ന ഈ ലോഡ്ജിലേക്ക് സ്‌കൂബ ഡൈവ് ചെയ്താണ് ആളുകള്‍ എത്തുന്നത്.

1986ല്‍ ആണ് ഷൂള്‍സ് അണ്ടര്‍സീ ലോഡ്ജ് തുടങ്ങിയത്. വിഖ്യാതമായ '20000 ലീഗ്സ് അണ്ടര്‍ ദ സീ എന്ന നോവലെഴുതിയ ഷൂള്‍സ് വേണിന്റെ പേരാണ് ഇതിനു നല്‍കിയിരിക്കുന്നത്. സ്‌കൂബ ഡൈവിങ് സര്‍ട്ടിഫിക്കേഷനുള്ളവര്‍ക്കു മാത്രമാണ് ഇവിടെയെത്തി താമസിക്കാന്‍ സാധിക്കുക. 1970ല്‍ പ്യൂര്‍ട്ടോ റിക്കോയില്‍ യുഎസ് നടത്തിയിരുന്ന ലാ ചുല്‍പ സമുദ്രാന്തര ലബോറട്ടറി പരിഷ്‌കരിച്ചാണ് ഷൂള്‍സ് അണ്ടര്‍ സീ ലോഡ്ജ് സ്ഥാപിച്ചത്.

സമുദ്രാന്തര താമസയിടം 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തനത്തിലുണ്ട്. പതിനായിരത്തോളമാളുകള്‍ ഇവിടെ താമസിച്ചിട്ടുമുണ്ട്. പക്ഷെ ഇവയില്‍ പലതും വളരെ ദൈര്‍ഘ്യം കുറഞ്ഞ താമസങ്ങളായിരുന്നു. ഡിറ്റൂരിയെപ്പോലെ നീണ്ട നാള്‍ താമസിച്ചവര്‍ കുറവാണ്. ഇതിനുമുന്‍പ് ഇങ്ങനെ താമസിച്ചിരുന്നവരില്‍ 2 പേര്‍ 73 ദിവസമാണ് പൂര്‍ത്തിയാക്കിയത്. ഈ റെക്കോര്‍ഡാണ് പ്രൊഫസര്‍ ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
 
Other News in this category

 
 




 
Close Window