Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
സൗദി വനിത ദേശീയ ടീമിന് ഇന്റ്‌റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബാളില്‍ (ഫിഫ) അംഗത്വം ലഭിച്ചു
Text by TEAM UKMALAYALAM PATHRAM
ടീം രൂപവത്കൃതമായി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച വെച്ച ടീം വലിയ നേട്ടങ്ങളോടെ മുന്നേറുകയായിരുന്നു.

2021ലാണ് സൗദി അറേബ്യ ദേശീയ വനിത ടീം സ്ഥാപിച്ചത്. ഇതുവരെ ടീം ഒമ്പത് മത്സരങ്ങള്‍ കളിച്ചു. ഈ വര്‍ഷത്തിന്റ്‌റെ തുടക്കത്തില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ആദ്യത്തെ വനിത സൗഹൃദ ടൂര്‍ണമെന്റ്‌റില്‍ കിരീടം സ്വന്തമാക്കുകയുണ്ടായി. 8 മാസത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനും നേട്ടങ്ങള്‍ക്കും ശേഷം വനിത ദേശീയ ടീം ഫിഫയില്‍ പ്രവേശനം നേടിയതില്‍ അഭിമാനിക്കുന്നുവെന്ന് വനിത ഫുട്ബാള്‍ അഡ്മിനിസ്ട്രേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ ടീം താരങ്ങള്‍ ഒന്നര വര്‍ഷംകൊണ്ട് നേടിയത് വലിയ നേട്ടമാണെന്ന് സൗദി ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌റും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ അല്‍ മിസ്ഹലും പറഞ്ഞു.
 
Other News in this category

 
 




 
Close Window