Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
പതിനാലാമത്തെ വയസ്സില്‍ എച്ച്‌ഐവി പരിശോധന നടത്തേണ്ട സാഹചര്യം ഉണ്ടായി: നെഗറ്റിവായപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസം
Text by TEAM UKMALAYALAM PATHRAM
തന്റെ ആദ്യ ടാറ്റൂവിന് പിന്നാലെ രസകരമായ അനുഭവം പങ്കുവച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പച്ചകുത്തിയതെന്നും, അതിന് ശേഷം താന്‍ ആകെ പേടിച്ച് വിരണ്ടുപോയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധവാന്‍ വെളിപ്പെടുത്തി.


'മണാലി യാത്രയ്ക്കിടെ 14 ആം വയസിലാണ് ആദ്യമായി പച്ചകുത്തുന്നത്. പുറകിലായി ഒരു സ്‌കോര്‍പ്പിയോ ചിത്രമാണ് ആദ്യത്തെ ടാറ്റൂ. വീട്ടുകാരെ അറിയിക്കാതെയായിരുന്നു പച്ചകുത്തല്‍. 4 മാസത്തോളം വീട്ടുകാരില്‍ നിന്നും വിവരം മറച്ചുവച്ചു. ടാറ്റൂ കുത്തിയ കാര്യം അച്ഛന്‍ കണ്ടുപിച്ച ദിവസം എനിക്ക് നല്ല അടി കിട്ടി. എന്നാല്‍ പിന്നീട് ടാറ്റൂ ചെയ്തതിനെക്കുറിച്ച് ഓര്‍ത്ത് അല്‍പ്പം ഭയപ്പെട്ടു' - ധവാന്‍ പറയുന്നു.

'പലര്‍ക്കും ടാറ്റൂ കുത്താന്‍ ഉപയോഗിച്ച സൂചി കൊണ്ടല്ലേ എനിക്കും പച്ചകുത്തിയതെന്ന് ചിന്തിക്കാന്‍ തുടങ്ങി. പേടി വര്‍ദ്ധിച്ചതോടെ ഞാന്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായതോടെയാണ് സമാധാനമായത്. അതിനു ശേഷം ശിവന്റെയും അര്‍ജുനന്റെയും ചിത്രങ്ങള്‍ കൂടി പച്ചകുത്തി'- ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ധവാന്‍ പറഞ്ഞു. ശുബ്മാന്‍ ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും താന്‍ സെലക്ടറായിരുന്നെങ്കില്‍ ശുഭ്മാന് കൂടുതല്‍ അവസരം നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window