Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
വാര്‍ത്തകള്‍
  Add your Comment comment
കെ.എം. ഷാജിയുടെ പ്രഖ്യാപനം വിവാദത്തില്‍
reporter

കോഴിക്കോട്: കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ മാതൃകയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട്, സംസ്ഥാനത്തിന്റെ മൂന്ന് മേഖലകളില്‍ 30 ഏക്കര്‍ വീതമുള്ള വന്‍കിട മാലിന്യ ഡംപിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ പ്രഖ്യാപനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഒരു കാലത്ത് ലീഗ് നേതൃത്വം തന്നെ പുകഴ്ത്തിയ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തെ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയുടെ മന്ത്രി തന്നെ ഇകഴ്ത്തി രംഗതെത്തിയതിലെ വൈരുദ്ധ്യമാണ് ചര്‍ച്ചയാകുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വീടുകള്‍ക്ക് തൊട്ടടുത്ത് ഉണ്ടായിരുന്ന പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തപ്പോള്‍ അത് ആഘോഷമാക്കാന്‍ കുഞ്ഞാലിക്കുട്ടിയും മലപ്പുറം എംപി ഇ ടി മുഹമ്മദ് ബഷീറും ലീഗിന്റെ മുന്‍ എം എല്‍ എ പി ഉബൈദുള്ളയും ഉണ്ടായിരുന്നു. അന്ന് വൃത്തിയാക്കിയെടുത്ത ഭൂമിയുടെ ഉദ്ഘാടനം എം പി രാജേഷ് ഫുട്‌ബോള്‍ തട്ടി നിര്‍വഹിച്ചപ്പോള്‍ ഉബൈദുല്ല ആയിരുന്നു ഗോളി.

വര്‍ഷങ്ങളായി മലപ്പുറം ടൌണ്‍ നിവാസികള്‍ അനുഭവിച്ചിരുന്ന കടുത്ത ദുര്‍ഗന്ധത്തിനും ദുരിതത്തിനും അറുതിവരുത്തിയ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഈ വികേന്ദ്രീകൃത ബയോ മൈനിങ് പ്രവര്‍ത്തനങ്ങളെ അന്ന് ആ ചടങ്ങില്‍ വെച്ച് പി.കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രശംസിക്കുകയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശുചിത്വ മാതൃകയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള ലീഗിന്റെ അമരക്കാര്‍ അന്ന് നെഞ്ചിലേറ്റിയ വികേന്ദ്രീകൃത-മാലിന്യമുക്ത മാതൃകയെയാണ്, ഇപ്പോള്‍ അതേ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിയായ കെ.എം ഷാജി തന്നെ മാധ്യമങ്ങളിലൂടെ തള്ളിപറഞ്ഞിരിക്കുന്നത്.

Other News in this category

Close Window