Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.8595 INR  1 EURO=108.19 INR
ukmalayalampathram.com
Sun 21st Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രിസ്റ്റോള്‍ - പ്രവാസി എസ്.എന്‍.ഡി.പി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: UK Malayalam Pathram
ബ്രിസ്റ്റോള്‍ -പ്രവാസി എസ്.എന്‍.ഡി.പി യോഗം യു.കെയുടെ നാലാമത് വാര്‍ഷിക പൊതുയോഗം 2026 മേയ് 24-ന് പ്രസിഡന്റ് രജനി ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്നു. ജനറല്‍ സെക്രട്ടറി സുധാകരന്‍ പാലാ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് സ്സ്റ്റെമെന്റും അവതരിപ്പിചു പാസ്സാക്കി .

സംഘടനയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും 2026-27 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് അനുവദിക്കുകയും വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.


പൊതുയോഗത്തില്‍ സംഘടനയുടെ ഉന്നതാധികാര സമിതിയായ സെക്രട്ടറിയേറ്റില്‍ വന്ന ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി ശ്രീകാന്ത് കൊല്ലം തെരഞ്ഞെടുക്കപ്പെട്ടു. എച്ച്.ആര്‍ സെക്രട്ടറിയായി ആനുമോള്‍ രവിയും തെരഞ്ഞെടുക്കപ്പെട്ടു.ശ്രീകാന്ത് കൊല്ലം നിലവില്‍ 'ഗുരുദീപം കുടുംബയോഗം'ബ്രിസ്റ്റോള്‍ (unit RNo 8)പ്രസിഡന്റാണ് .അനുമോള്‍ രവി നിലവില്‍ ചെമ്പഴന്തി കുടുംബയോഗം ടോണ്ടന്‍ (unit RNo 1)ഫിനാന്‍സ് കോര്‍ഡിനേറ്ററാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച രാവിലെ 10.30ന് നടക്കും.


പ്രസിഡന്റ് രജനി ഷിബു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും .ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ,സെക്രട്ടറിയേറ്റ് അംഗങ്ങള്‍, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങങ്ങള്‍ ,റീജിയന്‍ പ്രതിനിധികള്‍, യൂണിറ്റ് ഭാരവാഹികള്‍, വനിതാ സംഘം &യൂത്ത് മൂവ്മെന്റ് ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും സംഘടനയുടെ ഭാവി പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും പുതിയ ഭാരവാഹികള്‍ നേതൃത്വം നല്‍കുമെന്ന് പൊതുയോഗം പ്രത്യാശ പ്രകടിപ്പിച്ചു.

സെക്രട്ടറിയേറ്റ് അംഗങ്ങളായ ലെനിന്‍കുമാര് പുനലൂര്‍ (സംഘടനാ സെക്രട്ടറി )സുനില്‍ കാലടി (ദേവസ്വം സെക്രട്ടറി )ജയപ്രകാശ് ഉള്ളൂര്‍ (സാംസ്‌കാരിക സെക്രട്ടറി) നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിഷ് നാരായണന്‍ മനീഷ് സുകുമാരന്‍,ജയെഷ് കെ എസ് രാധിക വിനീഷ് ,പ്രവീണ്‍ ബി എസ്,നീതു ബിനു,രാജേഷ് നടേപ്പള്ളി എന്നിവര്‍ക്ക് പുറമേ സൗത്വെസ്റ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മനുവാസപ്പണിക്കര്‍ സെക്രട്ടറി സിമൊദ് ശശി വനിതാസംഘം നാഷണല്‍ പ്രസിഡന്റ് സൗമ്യ അനിഷ് ,നാഷണല്‍ സെക്രട്ടറി രാഖി ഹരിദാസ് (പ്രവാസിയോഗം നാഷണല്‍ എക്സിക്യൂട്ടീവ് ),വിവിധ കുടുംബയോഗങ്ങളെ പ്രധിനിധീകരിചു മിഥുന്‍രാജ് (വെബ്സൈറ് കോര്‍ഡിനേറ്റര് ))ശ്യാം ചന്ദ്രന്‍ ശബരിസുകുമാരന്‍,സിനി രതീഷ്,നിഷി ഷിബിന്‍ ,സ്വാതി ഹരിദാസ്,അനുമൊള്‍ രവി ശ്രീനന്ദന എസ് വെട്ടത്തു (യൂത്ത് മൂവമെന്റ് ))എന്നിവരും വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.


പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകാന്ത് കൊല്ലത്തിനും ആനുമോള്‍ രവിക്കും പൊതുയോഗം അഭിനന്ദനങ്ങള്‍ അറിയിച്ചു.ഗുരുസ്മരണയോടെ ആരംഭിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ദേവസ്വം സെക്രട്ടറി സുനില്‍ കാലടി സ്വാഗതവും ശ്രീകാന്ത് കൊല്ലം കൃതജ്ഞതയും പറഞ്ഞു .


മനുഷ്യവംശത്തിനു സര്‍വ്വനാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പാസ്സാക്കി .റിപ്പോര്‍ട്ടുവര്‍ഷത്തില്‍ നിര്യാതരായവര്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ചു
 
Other News in this category

 
 




 
Close Window